---
title: "പാമ്പാക്കുടയിൽ ബാറിന് മുന്നിൽ യുവാവിന് വെട്ടേറ്റു; പത്തുവർഷം മുൻപത്തെ മുൻവൈരാഗ്യം കാരണമെന്ന് സൂചന"
english_title: "Pampakuda Bar Attack Young Man Injured Old Rivalry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386793/pampakuda-bar-attack-youth-injured-old-rivalry"
published_at: "2026-10-13T07:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["bar attack", "stabbing incident", "pampakuda crime news", "rivalry attack"]
---

# പാമ്പാക്കുടയിൽ ബാറിന് മുന്നിൽ യുവാവിന് വെട്ടേറ്റു; പത്തുവർഷം മുൻപത്തെ മുൻവൈരാഗ്യം കാരണമെന്ന് സൂചന

> **Lead Summary:** എറണാകുളം : പാമ്പാക്കുട ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു.

## Article Content

എറണാകുളം : പാമ്പാക്കുട ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു.

വെട്ടിമൂട് സ്വദേശി റിജോമോൻ (35) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരമുണ്ട്.

ഇന്നലെ വൈകുന്നേരം 7.30-ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ വെട്ടിമൂട് സ്വദേശിയായ ബെന്നിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏകദേശം പത്തു വർഷം മുൻപ് ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിൽ ബെന്നിയുടെ കൈയ്ക്ക് ഒടിവു സംഭവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ മുൻവൈരാഗ്യമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

**

English Summary: **

A young man was hacked in a clash in front of a bar operating at Hospitalpadi in Pampakuda, Ernakulam. The injured is Rijomon (35), a native of Vettimoodu, who has been admitted to Kottayam Medical College Hospital with serious injuries. The incident happened around 7.30 pm yesterday. Police have started a search for Benny, also a native of Vettimoodu, in connection with the incident. About ten years ago, there was a clash between the two in which Benny suffered a fracture in his hand. Locals say that the attack is due to old rivalry stemming from that incident. Police have registered a case and started a detailed investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386793/pampakuda-bar-attack-youth-injured-old-rivalry)