---
title: "ഗണപതി ക്ഷേത്രത്തിലെ പിച്ചളപ്രതിമ മോഷ്‌ടിച്ചയാൾ പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ കുടുക്കി"
english_title: "Edappally Ganapathi Temple Brass Idol Theft Arrest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386786/ganapathi-temple-idol-theft-arrest"
published_at: "2026-10-13T06:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd96b09d9db_1000783272.jpg"
keywords: ["edappally ganapathi temple", "idol theft", "Theft arrest"]
---

# ഗണപതി ക്ഷേത്രത്തിലെ പിച്ചളപ്രതിമ മോഷ്‌ടിച്ചയാൾ പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ കുടുക്കി

> **Lead Summary:** കൊച്ചി :എറണാകുളം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് മുൻവശത്ത് ഭണ്ഡാരത്തിനുമുകളിൽ സ്ഥാപിച്ച പിച്ചളപ്രതിമയും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷ്‌ടിച്ചയാൾ പിടിയിൽ.

## Article Content

കൊച്ചി :എറണാകുളം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് മുൻവശത്ത് ഭണ്ഡാരത്തിനുമുകളിൽ സ്ഥാപിച്ച പിച്ചളപ്രതിമയും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷ്‌ടിച്ചയാൾ പിടിയിൽ.

എളമക്കര പറടപുരയ്ക്കൽ വീട്ടിൽ ആർ മഹാരാജ (64)യാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്‌ടിച്ച വിഗ്രഹം ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കതൃക്കടവിലെ വീട്ടിൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഇടപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്‌തതാണ് 24,000 രൂപ വിലവരുന്ന ഗണപതി രൂപം. ഏഴിന് രാവിലെ 8.30നും ഒന്പതിനും ഇടയിലായിരുന്നു മോഷണം നടന്നത്.

എസിപി സിബി ടോമിൻ്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ എസ്ഐ അഫ്സൽ, സീനിയർ സിപിഒ ഗിരീഷ് എന്നിവർ നടത്തിയ അന്വേഷണത്തിൽ പോണേക്കരയിൽവച്ചാണ് മഹാരാജയെ അറസ്റ്റ് ചെയ്ത‌തെന്നാണ് വിവരം.

**

English Summary:**

A man who stole a brass idol installed above the donation box in front of Edappally Ganapathi Temple, along with lemon garlands and cash near the offering box, has been arrested. The accused is R Maharaj (64) of Paratapurakkal house, Elamakkara, arrested by Elamakkara police. He was caught after examining CCTV footage. The stolen idol was recovered from his rented house at Kathrikkadavu. The Ganesha idol worth Rs 24,000 was sponsored by Edappally South Indian Bank. The theft took place between 8.30 and 9 am on the 7th. On the instructions of ACP Sibi Tom, a Special Squad led by SI Afsal and Senior CPO Girish arrested Maharaj at Ponekkara.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386786/ganapathi-temple-idol-theft-arrest)