---
title: "പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിന് തീപിടിച്ചു; ടൺകണക്കിന് മാലിന്യം കത്തി, സ്കൂളിന് അവധി"
english_title: "Arakkappadi Perumani Plastic Waste Godown Fire Breakout"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386783/arakkappadi-perumani-plastic-waste-godown-fire"
published_at: "2026-10-13T06:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd7bb59eaa5_1000783200.jpg"
keywords: ["arakkappadi fire", "perumani godown fire", "plastic waste fire"]
---

# പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിന് തീപിടിച്ചു; ടൺകണക്കിന് മാലിന്യം കത്തി, സ്കൂളിന് അവധി

> **Lead Summary:** എറണാകുളം അറക്കപ്പടി പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന അനധികൃത ഗോഡൗണിന് തീപിടിച്ചു. തിങ്കൾ രാവിലെ പത്തിനായിരുന്നു അപകടം ഉണ്ടായത്.

## Article Content

എറണാകുളം അറക്കപ്പടി പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന അനധികൃത ഗോഡൗണിന് തീപിടിച്ചു. തിങ്കൾ രാവിലെ പത്തിനായിരുന്നു അപകടം ഉണ്ടായത്.

തീപിടിച്ച് ചില്ലുകുപ്പികൾ പൊട്ടിത്തെറിച്ചതിനാൽ തീ അണയ്ക്കാൻ താമസം നേരിട്ടതായി റിപ്പോർട്ട്.

പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ പട്ടിമറ്റം, പെരുമ്പാവൂർ, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗർ നിലയങ്ങളിൽനിന്ന് 10 യൂണിറ്റ് വാഹനങ്ങളും 60 അംഗ സേനാംഗങ്ങളും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.

ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തി അന്തരീക്ഷം മുഴുവൻ കറുത്ത പുകയും ദുർഗന്ധവും പരന്നതായി വിവരമുണ്ട്. പ്രദേശവാസികൾക്ക് ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതായാണ് റിപ്പോർട്ട്.

സമീപത്തുള്ള പെരുമാനി ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യംമൂലം അവധി നൽകി. ചൊവ്വാഴ്‌ചയും വിദ്യാലയത്തിന് അവധി നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

**

English Summary: **

An illegal plastic waste storage godown at Perumani in Arakkappadi caught fire at 10 am on Monday. Glass bottles exploded due to the fire, delaying firefighting efforts. Under the leadership of Pattimattom Fire Station Officer NH Asainar, 10 units of fire engines and 60 personnel from Pattimattom, Perumbavoor, Kothamangalam, Aluva, Tripunithura, Thrikkakara and Gandhinagar stations worked for hours to douse the fire. Tonnes of plastic waste burned, spreading thick black smoke and foul smell across the area. Locals reported breathing difficulties and discomfort. Perumani Govt LP School nearby declared holiday for students due to health issues, with holiday extended to Tuesday as well.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386783/arakkappadi-perumani-plastic-waste-godown-fire)