---
title: "15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ 10 േകേസുകളിൽ പ്രതി"
english_title: "Aluva Kunnatheri 15 Year Old Boy Abduction Assault Case Two Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386737/aluva-kunnatheri-15-year-old-abduction-assault-two-arrested"
published_at: "2026-10-12T16:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accf0c532c12_1000782735.jpg"
keywords: []
---

# 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ 10 േകേസുകളിൽ പ്രതി

> **Lead Summary:** ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ , ആലുവ മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ , ആലുവ മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിൽ ശത്രുതയിലായിരുന്നുവെന്നാണ് വിവരം. ശനി ഉച്ചയ്ക്ക് സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പെരിങ്ങാലയിലെ വീട്ടിൽ എത്തിച്ച് ആക്രമിച്ചുവെന്നാണ് പരാതി. ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

കുട്ടിയുടെ അമ്മ ആലുവ പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിനു സമീപം ഇറക്കിവിട്ടതായാണ് വിവരം. ശനി രാത്രി പള്ളിക്കരയിലെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ പ്രതികളെ പൊലീസ് വളഞ്ഞു. ചെറുത്തുനിന്ന പ്രതികൾ പൊലീസിനു നേരെ കത്തി വീശിയെന്നാണ് വിവരം. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതി 10 കേസിലും രണ്ടാം പ്രതി 6 കേസിലും പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സിഐ പി എം ഷമീർ, എസ്ഐമാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ എം മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാമനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

**

English Summary: **

Two persons have been arrested in connection with the abduction and assault of a 15-year-old boy in Kunnatheri, Aluva. The arrested are Munsir (21) from Kakkanad and Shahjahan (23) from Aluva. Police said there was enmity between one of the accused and the boy's friend. The accused reached the boy's house on Saturday afternoon asking for his friend, then took the boy on a bike to a house in Peringala and assaulted him, allegedly injuring him with a blade. After the boy's mother filed a complaint with Aluva police, the boy was dropped near Kangarappady bus stop. On Saturday night, police surrounded the accused when they came to a petrol pump in Pallikkara. They allegedly resisted and attacked police with a knife, injuring officers, before being overpowered and arrested. The first accused has 10 cases and second has 6 cases against them. The injured boy is under treatment. Police are searching for the third member of the gang.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386737/aluva-kunnatheri-15-year-old-abduction-assault-two-arrested)