---
title: "സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം"
english_title: "Palakkad Lakkidi Private Bus Scooter Collision 12 Year Old Girl Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386730/bus-scooter-accident-12-year-old-girl-dead"
published_at: "2026-10-12T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accb1ef708af_1000782207.jpg"
keywords: ["Collision", "Accident", "Death"]
---

# സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫിയാ ഫാത്തിമയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരേ സ്കൂട്ടറിൽ അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത് എന്നത് ഞെട്ടിക്കുന്നതാണ്.

## Article Content

പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫിയാ ഫാത്തിമയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരേ സ്കൂട്ടറിൽ അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത് എന്നത് ഞെട്ടിക്കുന്നതാണ്.

ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), രണ്ട് സഹോദരങ്ങൾ എന്നിവരടങ്ങുന്നതാണ് ഒരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ചുവീഴുകയും, 12 കാരിയായ ഫിയാ ഫാത്തിമ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയും ചെയ്തതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളെ ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

A 12-year-old girl died in a tragic accident at Lakkidi in Palakkad after a private bus collided with a scooter. The deceased is Fiya Fathima. Shockingly, five people including father Asif (36), mother Sumayya (33) and two siblings were traveling on the same scooter. The accident happened around 10 am today. The private bus coming from Palakkad towards Ottapalam hit the scooter from behind which was going in the same direction. In the impact, the scooter passengers were thrown off and 12-year-old Fiya Fathima died on the spot. Other injured family members were admitted to a private hospital at Kanniampuram.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386730/bus-scooter-accident-12-year-old-girl-dead)