---
title: "ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Youth Found Dead Chelur Puncha Kollam Kottarakkara Native Adithyan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386728/youth-found-dead-chelur-puncha-kottarakkara-native"
published_at: "2026-10-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accaacb2587f_1000782102.jpg"
keywords: ["Crime", "Youth death", "Dead body found"]
---

# ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യ ഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ.ആദിത്യൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യ ഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ.ആദിത്യൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

മുതുപിലാക്കാട്ടെ ബന്ധുവീട്ടിലെത്തിയ ആദിത്യനെ കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതാവുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകിട്ടോടെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശാസ്താംകോട്ട പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ആദിത്യൻ എന്നാണ് വിവരം. അക്ഷരയാണ് സഹോദരി.

**

English Summary: **

A youth who had visited his relative's house was found dead in the Kaithakkad at Chelur Puncha. The deceased is U.R. Adithyan (25), son of Udayan and Raji, from Adithya Bhavan, Karuvelil, Ezhukone, Kottarakkara. Adithyan had come to his relative's house at Muthupilakkad and went missing since yesterday afternoon. Relatives and locals searched for him and found the body in the Kaithakkad at Chelur Puncha by evening. Sasthamkotta police reached the spot, completed inquest and shifted the body to Sasthamkotta Taluk Hospital mortuary. Police have registered a case for unnatural death and started investigation. Adithyan was working as a Nursing Assistant at a private hospital in Ernakulam.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386728/youth-found-dead-chelur-puncha-kottarakkara-native)