---
title: "കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു; മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് തർക്കം"
english_title: "Kottayam Manimala Son Beats Father To Death Alcohol Dispute"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386720/kottayam-manimala-son-kills-father-alcohol-dispute"
published_at: "2026-10-12T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["Crime", "Murder", "Kottayam", "Alcohol"]
---

# കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു; മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് തർക്കം

> **Lead Summary:** കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം നടന്നത്. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം നടന്നത്. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് ഇളയമകൻ സച്ചു പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും ഭാര്യാമാതാവും മാത്രമാണ് മണിമലയിലെ വീട്ടിലുള്ളതെന്നാണ് വിവരം. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി സന്തോഷ് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഇതുകണ്ട ഇളയമകൻ സച്ചു കാപ്പിക്കമ്പിന്റെ വടിയെടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അടിയേറ്റ് ചോരയിൽ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.

മകൻ സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary**:

In Kottayam's Manimala, a son allegedly beat his father to death. The deceased is Santhosh from Makkappuzha, Ranni. According to reports, an argument broke out after Santhosh came home drunk and created a ruckus. His younger son Sachu allegedly hit him on the head with a coffee plant stick. The incident happened on Saturday night. Santhosh's wife, two children and mother-in-law live in the house at Manimala. Locals say Santhosh regularly came home drunk and picked up quarrels. On Saturday, after he quarreled with his wife, Sachu hit him. Santhosh was found lying in a pool of blood and was taken to hospital by police after locals informed them. The son has been arrested and police have started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386720/kottayam-manimala-son-kills-father-alcohol-dispute)