---
title: "പിറവം ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Piravom Bus Stand Youth Found Dead Adoor Native"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386659/piravom-bus-stand-youth-found-dead-adoor-native"
published_at: "2026-10-12T10:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc65a109201_1000781558.jpg"
keywords: ["Ernakulam", "Piravom", "Dead body found", "Piravom bus stand"]
---

# പിറവം ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പിറവം : പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ തോട്ടുവ പള്ളിക്കൽ മുകേഷ് ഭവനത്തിൽ ഉണ്ണി ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

പിറവം : പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ തോട്ടുവ പള്ളിക്കൽ മുകേഷ് ഭവനത്തിൽ ഉണ്ണി ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ ബസ് സ്റ്റാൻഡ് പരിസരത്ത് അനക്കമില്ലാത്ത നിലയിൽ കിടന്ന യുവാവിനെ ലോട്ടറി വിൽപ്പനക്കാരനാണ് ആദ്യം കണ്ടതെന്നാണ് വിവരം. തുടർന്ന് ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് യാത്രക്കാരും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു.

വിവരമറിഞ്ഞ് ഉടൻതന്നെ പിറവം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചതായാണ് വിവരം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary: **

A youth was found dead at Piravom private bus stand. The deceased has been identified as Unni (46) from Mukesh Bhavan, Thottuva, Adoor. He was found lying motionless near the bus stand this morning by a lottery vendor, who alerted others. Locals and passengers gathered at the spot. Piravom police reached the spot and completed inquest procedures. The body has been shifted to Piravom Taluk Hospital mortuary. Police have registered a case and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386659/piravom-bus-stand-youth-found-dead-adoor-native)