---
title: "ട്രാവലർ തലകീഴായ് മറിഞ്ഞ് രണ്ടു മരണം ; നിരവധി പേർക്ക് പരിക്ക്"
english_title: "Wayanad Sulthan Bathery Traveler Accident Two Karnataka Natives Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386639/traveler-accident-two-dead"
published_at: "2026-10-12T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc50e7ea1f5_1000781458.jpg"
keywords: ["Accident", "Death", "Injured", "Wayanad"]
---

# ട്രാവലർ തലകീഴായ് മറിഞ്ഞ് രണ്ടു മരണം ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** വയനാട് സുൽത്താൻ ബത്തേരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി രഞ്ജിത്ത്, മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ട്രാവലർ ഡ്രൈവറായിരുന്നു രഞ്ജിത്ത്.

## Article Content

വയനാട് സുൽത്താൻ ബത്തേരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി രഞ്ജിത്ത്, മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ട്രാവലർ ഡ്രൈവറായിരുന്നു രഞ്ജിത്ത്.

കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം എന്നാണ് വിവരം.

ഇന്ന് പുലർച്ചെ ഏകദേശം 1.45 ഓടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ട്രാവലറിൽ 13 വിദ്യാർഥികൾ ഉൾപ്പെടെ 15 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അപകടത്തെ തുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

Two people died after a traveler carrying tourists overturned in Sulthan Bathery, Wayanad. The deceased are Ranjith from Karnataka and Bharath from Mysuru. Ranjith was the driver of the traveler. The traveler was carrying PG students from Mandya University, Karnataka, who were returning after a trip to Munnar. The accident occurred around 1.45 am today. There were 15 people in the vehicle including 13 students. Injured have been admitted to various hospitals. Fire force and locals cut open the vehicle to rescue passengers.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386639/traveler-accident-two-dead)