---
title: "ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു ; രാമമംഗലത്ത് എർട്ടിഗ പൂർണമായും കത്തിനശിച്ചു"
english_title: "CNG car fire while running Ramamangalam Ertiga completely burnt passengers escaped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386084/cng-car-fire-while-running-ramamangalam-ertiga-burnt-passengers-escaped"
published_at: "2026-10-08T12:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac746f72f282_1000776342.jpg"
keywords: ["CNG car fire Ramamangalam", "Ertiga car burnt", "Piravom fire force", "car short circuit fire"]
---

# ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു ; രാമമംഗലത്ത് എർട്ടിഗ പൂർണമായും കത്തിനശിച്ചു

> **Lead Summary:** രാമമംഗലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് 4.15 മണിക്ക് രാമമംഗലം- പാമ്പാക്കുട റോഡിൽ കണ്ടങ്കാവിനും ആശുപത്രിപ്പടിയ്ക്കും ഇടയ്ക്ക്, CNG യിൽ ഓടുന്ന മാരുതി എർട്ടിഗ കാർ ആണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് പിറവം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചു.

## Article Content

രാമമംഗലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് 4.15 മണിക്ക് രാമമംഗലം- പാമ്പാക്കുട റോഡിൽ കണ്ടങ്കാവിനും ആശുപത്രിപ്പടിയ്ക്കും ഇടയ്ക്ക്, CNG യിൽ ഓടുന്ന മാരുതി എർട്ടിഗ കാർ ആണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് പിറവം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചു.

വാഹനം ഉപയോഗശൂന്യമാകത്തക്ക വിധം കത്തി നശിച്ചു. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി സ്വദേശി പരീതിന്റെ ഉടമസ്ഥതയിലുള്ള ടാക്‌സി കാറിനാണ് തീ പിടിച്ചത്. കാക്കനാട് ഇൻഫോപാർക്കിലെ ജോലിക്കാരുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ് കാർ. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഇരുവരും പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്ക് ഏറ്റിട്ടില്ല. ഇലക്ട്രിക് ഷോർട്ട് സർക്കീറ്റ് ആണ് തീപിടുത്ത കാരണമെന്ന് കരുതുന്നു.

**

English Summary: **

A CNG car caught fire while running at Ramamangalam and was completely destroyed. The incident happened at 4.15 am today on Ramamangalam-Pampakuda road between Kandankavu and Hospitalpadi. A Maruti Ertiga running on CNG was gutted. Fire force from Piravom led by Station Officer A K Praful reached and fully extinguished fire. Vehicle was completely destroyed. The taxi belongs to Pareeth from Pezhakkappilly, Muvattupuzha, used for Infopark employees travel to Kakkanad. Both occupants escaped as they got out after noticing smoke. No injuries. Electric short circuit suspected.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386084/cng-car-fire-while-running-ramamangalam-ertiga-burnt-passengers-escaped)