---
title: "ആശുപത്രിക്കുള്ളിലും സുരക്ഷിതരല്ല! അമ്മ ടോയ്ലെറ്റിൽ പോയ നേരത്ത് പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും കവർന്നു"
english_title: "Infant gold theft Ernakulam Medical College shocking theft during treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386031/infant-gold-chain-anklet-stolen-ernakulam-medical-college-shocking-theft"
published_at: "2026-10-08T09:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7188a52e2a_1000776112.jpg"
keywords: ["Medical College theft", "infant gold stolen", "Ernakulam"]
---

# ആശുപത്രിക്കുള്ളിലും സുരക്ഷിതരല്ല! അമ്മ ടോയ്ലെറ്റിൽ പോയ നേരത്ത് പിഞ്ചുകുഞ്ഞിന്റെ മാലയും പാദസരവും കവർന്നു

> **Lead Summary:** എറണാകുളം : ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഒന്നര പവനോളം വരുന്ന മാലയും പാദസരവുമാണ് നഷ്ടപ്പെട്ടതെന്നാണ് പരാതി. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.

## Article Content

എറണാകുളം : ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ഒന്നര പവനോളം വരുന്ന മാലയും പാദസരവുമാണ് നഷ്ടപ്പെട്ടതെന്നാണ് പരാതി. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും 4.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു. പുലർച്ചെ രണ്ട് മണിയോടെ നഴ്സ് എത്തി കുഞ്ഞിന് നെബുലൈസേഷൻ നൽകിയിരുന്നു. തുടർന്ന് 4.30ന് കുഞ്ഞിന്റെ മാതാവ് ഉണർന്ന് ശുചിമുറിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ മാലയും പാദസരവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവം നടക്കുമ്പോൾ വാർഡിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരനും ഇടനാഴികളിൽ സിസിടിവി ക്യാമറകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ മോഷണവുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പൊലീസിന്റെ നിർദേശപ്രകാരം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു.

സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

**

English Summary: **

Gold ornaments weighing 1.5 sovereigns, including chain and anklet, stolen from an infant under treatment at Ernakulam Govt Medical College. The infant is child of Amjad from Malayidamthuruth. Theft suspected between 2 am and 4.30 am Wednesday. Nurse gave nebulization at 2 am, mother noticed ornaments missing at 4.30 am after returning from washroom. Hospital authorities say security staff and CCTV were present. Medical Superintendent Dr Anoop Joseph said probe ordered. Kalamassery police registered case and started investigation checking CCTV footage.

Truevisioninu trending aakum title aanu ithu.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386031/infant-gold-chain-anklet-stolen-ernakulam-medical-college-shocking-theft)