---
title: "താലൂക്ക് ആശുപത്രിയിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ഒഴുകുന്നു; മൂക്കുപൊത്തി ജീവനക്കാരും രോഗികളും"
english_title: "Perumbavoor Taluk Hospital septic tank overflow sewage issue"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386020/taluk-hospital-septic-tank-overflow-sewage-flow"
published_at: "2026-10-08T09:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7119048005_1000776065.jpg"
keywords: ["septic tank overflow", "Perumbavoor municipality", "hospital sewage issue"]
---

# താലൂക്ക് ആശുപത്രിയിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ഒഴുകുന്നു; മൂക്കുപൊത്തി ജീവനക്കാരും രോഗികളും

> **Lead Summary:** പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ആശുപത്രി വളപ്പിൽ ഒഴുകിയിട്ടും നടപടിയെടുക്കാതെ അധികൃതരെന്ന് പരാതി. ഫാർമസി സ്റ്റോറിന്റെയും ഒപി ബ്ലോക്കിന്റെയും മധ്യഭാഗത്തായാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്.

## Article Content

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കക്കൂസ് ടാങ്ക് നിറഞ്ഞ് മലിനജലം ആശുപത്രി വളപ്പിൽ ഒഴുകിയിട്ടും നടപടിയെടുക്കാതെ അധികൃതരെന്ന് പരാതി. ഫാർമസി സ്റ്റോറിന്റെയും ഒപി ബ്ലോക്കിന്റെയും മധ്യഭാഗത്തായാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്.

ടാങ്ക് നിറഞ്ഞൊഴുകി മലിനജലം പരന്നതോടെ ദുർഗന്ധം മൂലം മൂക്കുപൊത്തേണ്ട സ്ഥിതിയാണെന്ന് ജീവനക്കാരും രോഗികളും പറയുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാണെന്നാണ് വിവരം.

ജീവനക്കാർ ഇക്കാര്യം ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം. നഗരസഭയുടെ മേൽനോട്ടത്തിൽ വരുന്ന ആശുപത്രിയായിട്ടും ഭരണസമിതി തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അടക്കം ഉണ്ടാകാൻ ഇടയുള്ളതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടാങ്ക് വൃത്തിയാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയരുന്നുണ്ട്.

**

English Summary: **

Septic tank overflow at Perumbavoor Taluk Hospital, sewage flowing in hospital premises for three days. Tank located between pharmacy store and OP block. Foul smell causing hardship to staff and patients. Staff allege they informed superintendent but no action taken. Hospital under municipality supervision. Locals demand urgent action fearing health hazards.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386020/taluk-hospital-septic-tank-overflow-sewage-flow)