---
title: "ചോറ്റാനിക്കരയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി"
english_title: "Paddy field filling complaint Chottanikkara panchayat ward 2"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386000/paddy-field-filling-complaint-chottanikkara-panchayat-second-ward"
published_at: "2026-10-08T06:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6e8fd5caa3_1000775908.jpg"
keywords: ["paddy field filling", "Chottanikkara panchayat", "KSKTU complaint"]
---

# ചോറ്റാനിക്കരയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി

> **Lead Summary:** ചോറ്റാനിക്കരയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ വയലിൽ പാടത്താണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നതെന്നാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ അറിവോടെയാണ് അനധികൃത നികത്തൽ നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

## Article Content

ചോറ്റാനിക്കരയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ വയലിൽ പാടത്താണ് അനധികൃതമായി മണ്ണിട്ട് നികത്തുന്നതെന്നാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ അറിവോടെയാണ് അനധികൃത നികത്തൽ നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇതുസംബന്ധിച്ച് കെഎസ്-കെടിയു വില്ലേജ് കമ്മിറ്റി വില്ലേജ് ഓഫീസർക്ക് പരാതി നൽകി. പാടം നികത്തിയാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് പരാതിയിൽ പറയുന്നു. പാടശേഖരം നികത്താനുള്ള ശ്രമം തടയണമെന്നും ഇട്ട മണ്ണ് കോരി മാറ്റണമെന്നും കെഎസ്-കെടിയു വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.

പാടം നികത്തുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

**

English Summary:**

Complaint filed alleging illegal filling of paddy field at Chottanikkara panchayat second ward. Locals allege filling is happening with knowledge of panchayat member. KSKTU village committee filed complaint to village officer stating filling will cause severe drinking water shortage. They demanded to stop filling attempt and remove dumped soil.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386000/paddy-field-filling-complaint-chottanikkara-panchayat-second-ward)