---
title: "കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം"
english_title: "Youth found dead Vatanappally Fazal Nagar beach murder suspicion police probe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385972/youth-found-dead-vatanappally-fazal-nagar-beach-murder-probe"
published_at: "2026-10-07T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65771bb953_1000775688.png"
keywords: ["Crime", "Found dead", "Murder"]
---

# കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

> **Lead Summary:** വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

## Article Content

വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കടപ്പുറത്ത് മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പ്രദേശത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സലാമിനെതിരെ ആകെ 23 കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. ഇന്നലെ സലാമും സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

മൃതദേഹത്തിന്റെ ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകളുടെയും ഇടിയുടെ പാടുകളും വ്യക്തമായി കാണാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ചും കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ചും പൂർണ്ണ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചു.

**

English Summary: **

A 40-year-old man named Salam was found dead under mysterious circumstances at Fazal Nagar beach in Vatanappally this morning around 7 am. Police suspect murder as stone injuries and assault marks were found on the body. Salam is an accused in 23 criminal cases. Police received info about a clash between Salam and his friends last night. Vatanappally police completed inquest and started probe. Postmortem report awaited for clarity on cause of death.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385972/youth-found-dead-vatanappally-fazal-nagar-beach-murder-probe)