---
title: "റോഡിൽ നിർത്തിയിട്ട കാറിനെ ചവിട്ടിമെതിച്ച് കാട്ടാന; നടുങ്ങിയ നിമിഷങ്ങൾ, വീഡിയോ"
english_title: "Wild elephant climbs on car Tamil Nadu Asanur highway video"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385947/wild-elephant-climbs-on-car-asanur-border"
published_at: "2026-10-07T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac620085a484_1000775451.jpg"
keywords: ["wild elephant car attack", "Bengaluru Dindigul highway", "elephant on car"]
---

# റോഡിൽ നിർത്തിയിട്ട കാറിനെ ചവിട്ടിമെതിച്ച് കാട്ടാന; നടുങ്ങിയ നിമിഷങ്ങൾ, വീഡിയോ

> **Lead Summary:** തമിഴ്നാട്ടിലെ കർണാടക അതിർത്തിക്ക് സമീപമുള്ള അസനൂർ പ്രദേശത്ത് റോഡിൽ നിർത്തിയിട്ട കാറിനു മുകളിൽ കാട്ടാന കയറി. ബെംഗളൂരു-ഡിണ്ടിഗൽ ദേശീയപാതയിൽ വച്ചാണ് സംഭവം നടന്നത്. കാട്ടാന റോഡിലേക്ക് കയറുന്നത് കണ്ടതോടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുകയായിരുന്നു.

## Article Content

തമിഴ്നാട്ടിലെ കർണാടക അതിർത്തിക്ക് സമീപമുള്ള അസനൂർ പ്രദേശത്ത് റോഡിൽ നിർത്തിയിട്ട കാറിനു മുകളിൽ കാട്ടാന കയറി. ബെംഗളൂരു-ഡിണ്ടിഗൽ ദേശീയപാതയിൽ വച്ചാണ് സംഭവം നടന്നത്. കാട്ടാന റോഡിലേക്ക് കയറുന്നത് കണ്ടതോടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുകയായിരുന്നു.

ഇതിനിടെ നിർത്തിയിട്ട ഒരു കാറിനു മുകളിലേക്ക് ആന കാലെടുത്തുവച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. അൽപനേരം റോഡിൽ തുടർന്ന ശേഷം ആന തിരിച്ചു കാട്ടിലേക്ക് പോയി. വാഹനത്തിൽ ചവിട്ടുന്നതിനിടെ ആന കാറിന്റെ സൈഡ് മിററിന് കേടുപാടുകൾ വരുത്തിയതായാണ് വിവരം.

ചാമരാജനഗർ, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലെ വനങ്ങൾക്ക് സമീപമാണ് ഈ പ്രദേശം. ഈ ദേശീയപാതയിൽ വാഹനങ്ങളെ ആനകൾ തടഞ്ഞുനിർത്തുന്നത് ഒരു പതിവ് സംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പച്ചക്കറികളും കരിമ്പും മറ്റ് ഭക്ഷ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങളിലേക്ക് കാട്ടാന ഓടിയടുക്കുകയും ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിക്കാറുമുണ്ട് എന്നാണ് റിപ്പോർട്ട്.

വാഹനമോടിക്കുന്നവർ വാഹനങ്ങൾക്കുള്ളിൽ തന്നെ ഇരിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും വനം വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകളും ഈ പ്രദേശത്തിലൂടെയുള്ള യാത്രാമധ്യേ കാണാനാകും.

**

English Summary:**

At Asanur near Tamil Nadu-Karnataka border on Bengaluru-Dindigul national highway, a wild elephant climbed onto a parked car after vehicles stopped on seeing the elephant on road. The elephant stepped on the car damaging its side mirror before returning to forest. The area is near Chamarajanagar and Bandipur Tiger Reserve where elephants often block vehicles carrying vegetables and sugarcane for food. Forest department boards warn drivers to stay inside vehicles and maintain safe distance.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385947/wild-elephant-climbs-on-car-asanur-border)