---
title: "സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; 18-കാരന് ദാരുണാന്ത്യം"
english_title: "Private bus scooter collision 18 year old dies Adimali Idukki"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385945/adimali-private-bus-scooter-collision-18-year-old-dies-idukki"
published_at: "2026-10-07T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac61e5c1ae70_1000775444.jpg"
keywords: ["Accident", "Adimali", "Death", "Collision"]
---

# സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; 18-കാരന് ദാരുണാന്ത്യം

> **Lead Summary:** ഇടുക്കിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 18-കാരൻ മരിച്ചു. അടിമാലി ഇരുമ്പുപാലം 12-ാം മൈലിലാണ് അപകടം നടന്നത്. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് അപകടത്തിൽ മരിച്ചത്.

## Article Content

ഇടുക്കിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 18-കാരൻ മരിച്ചു. അടിമാലി ഇരുമ്പുപാലം 12-ാം മൈലിലാണ് അപകടം നടന്നത്. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് അപകടത്തിൽ മരിച്ചത്.

ഇരുമ്പുപാലം-അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ഇന്ത്യൻ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അടിമാലിയിൽ നിന്ന് ഇരുമ്പുപാലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ജോഷ്ബിൻ, മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിൽ ബസിന്റെ ചക്രം ജോഷ്ബിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ ഉടൻ തന്നെ ജോഷ്ബിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

**

English Summary: **

An 18-year-old youth, Joshbin Joy from Muthikkad Parekudy, died after his scooter collided with a private bus named 'Indian' operating on Irumbu Palam-Adimali route at 12th Mile near Adimali, Idukki. Police said he was overtaking another vehicle when he came in front of the bus from opposite direction. He was rushed to Adimali Taluk Hospital but could not be saved. Police probe on.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385945/adimali-private-bus-scooter-collision-18-year-old-dies-idukki)