---
title: "പിറവത്ത് പഴയ ചെരുപ്പും ബാഗും വസ്ത്രങ്ങളും ശേഖരിക്കുന്നു; പ്രത്യേക ക്യാമ്പ് ഇന്നും , നാളെയും"
english_title: "Piravom Municipality inorganic waste collection camp October 7 8"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385944/piravom-municipality-inorganic-waste-collection-camp-october-7-8"
published_at: "2026-10-07T15:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac61c3cb2808_1000775432.jpg"
keywords: ["Piravom municipality", "inorganic waste collection", "Haritha Karma Sena", "Piravom news"]
---

# പിറവത്ത് പഴയ ചെരുപ്പും ബാഗും വസ്ത്രങ്ങളും ശേഖരിക്കുന്നു; പ്രത്യേക ക്യാമ്പ് ഇന്നും , നാളെയും

> **Lead Summary:** പിറവം : നഗരസഭാ പ്രദേശങ്ങളിലെ അജൈവ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ വാർഡുകളിൽ നിന്ന് ഉപയോഗശൂന്യമായ പഴയ ചെരുപ്പ്, ബാഗ്, കുട, പഴയ വസ്ത്രങ്ങൾ, തുകൽ, തോൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.

## Article Content

പിറവം : നഗരസഭാ പ്രദേശങ്ങളിലെ അജൈവ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ വാർഡുകളിൽ നിന്ന് ഉപയോഗശൂന്യമായ പഴയ ചെരുപ്പ്, ബാഗ്, കുട, പഴയ വസ്ത്രങ്ങൾ, തുകൽ, തോൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.

ഒക്ടോബർ 7, 8 തീയതികളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ശേഖരണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 7 ബുധൻ, 8 വ്യാഴം തീയതികളിലാണ് ക്യാമ്പ് നടക്കുക. ഹരിതകർമ്മ സേനാംഗങ്ങൾ മുഖേനയാണ് നിർദ്ദിഷ്ട കളക്ഷൻ പോയിന്റുകളിൽ വെച്ച് ഇവ സ്വീകരിക്കുന്നത്.

പൊതുജനങ്ങൾ തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇത്തരം അജൈവ വസ്തുക്കൾ വൃത്തിയാക്കി തരംതിരിച്ച് ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് നഗരസഭ അറിയിച്ചു. ഒക്ടോബർ 7, 8 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാകും വസ്തുക്കൾ സ്വീകരിക്കുക.

മാലിന്യങ്ങൾ തരംതിരിച്ച്, ഈർപ്പമില്ലാതെ ഉണക്കിയ അവസ്ഥയിലായിരിക്കണം എത്തിക്കേണ്ടത് എന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തി അജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനത്തിന് സഹകരിക്കണമെന്നും നഗരസഭ അഭ്യർത്ഥിച്ചു.

**

English Summary: **

As part of inorganic waste disposal, Piravom Municipality will conduct a special collection camp on October 7 and 8 for old chappals, bags, umbrellas, clothes, leather products. Haritha Karma Sena members will collect items at designated collection points from 10 am to 4 pm. Residents are requested to bring cleaned, sorted and dried waste.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385944/piravom-municipality-inorganic-waste-collection-camp-october-7-8)