---
title: "സ്വത്തുതർക്കത്തെ തുടർന്ന് മുത്തച്ഛൻ കൊച്ചുമകനെ വെടിവെച്ച് കൊന്നു; 83-കാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ"
english_title: "Grandfather shoots grandson dead property dispute Pune"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385911/grandfather-shoots-grandson-dead-property-dispute"
published_at: "2026-10-07T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5f75a9b67e_1000775311.png"
keywords: ["property dispute", "Crime", "Murder"]
---

# സ്വത്തുതർക്കത്തെ തുടർന്ന് മുത്തച്ഛൻ കൊച്ചുമകനെ വെടിവെച്ച് കൊന്നു; 83-കാരൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** മഹാരാഷ്ട്രയിൽ സ്വത്തുതർക്കത്തെ തുടർന്ന് കൊച്ചുമകനെ മുത്തച്ഛൻ വെടിവെച്ച് കൊന്നു. പൂനെ ജില്ലയിലെ ലോണാവാലയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് 33-കാരനായ അഭിഭാഷകൻ അഭയ് മാനിക്ക് മറാത്തെയാണെന്നാണ് വിവരം. സംഭവത്തിൽ 83-കാരനായ മുത്തച്ഛൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

## Article Content

മഹാരാഷ്ട്രയിൽ സ്വത്തുതർക്കത്തെ തുടർന്ന് കൊച്ചുമകനെ മുത്തച്ഛൻ വെടിവെച്ച് കൊന്നു. പൂനെ ജില്ലയിലെ ലോണാവാലയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് 33-കാരനായ അഭിഭാഷകൻ അഭയ് മാനിക്ക് മറാത്തെയാണെന്നാണ് വിവരം. സംഭവത്തിൽ 83-കാരനായ മുത്തച്ഛൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ചയാണ് ഭൂഷി സ്വദേശിയായ അഭയ് ഹോട്ടൽ മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ആദ്യം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തതാകാമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന മുറിയിലെ വാതിലിനടുത്ത് ചുമരിൽ അഞ്ച് അടിയോളം ഉയരത്തിൽ രക്തം തെറിച്ചതായി കണ്ടെത്തിയത് പൊലീസിന് സംശയത്തിന് ഇടയാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്.

സ്വത്തിന്റെ പേരിൽ മുത്തച്ഛൻ മോതിറാം മറാത്തെയും കൊച്ചുമകൻ അഭയ് മറാത്തെയും തമ്മിൽ കുറച്ചുകാലമായി തർക്കം നിലനിന്നിരുന്നതായാണ് റിപ്പോർട്ട്. ഒക്ടോബറിൽ ഒരു ദിവസം രാവിലെ ഉണ്ടായ വാക്കുതർക്കത്തിനിടെ മുത്തച്ഛൻ തന്റെ ലൈസൻസുള്ള 12 ബോർ റൈഫിൾ ഉപയോഗിച്ച് അഭയ് മറാത്തയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്ന ആരോപണം.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മറ്റ് നാല് പേർ കൂടി കൂട്ടുനിന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹിരാമൻ മോതിറാം മറാത്തെ, മനോജ് ഹിരാമൻ മറാത്തെ, കവിത ഹിരാമൻ മറാത്തെ, രാജ്ശ്രീ ദശരഥ് പവാർ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ എന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

**

English Summary:**

In Lonavala, Pune district, Maharashtra, an 83-year-old grandfather allegedly shot dead his 33-year-old grandson advocate Abhay Manik Marathe over a property dispute. Police initially suspected accidental firing during gun cleaning, but blood spatter evidence led to murder probe. The grandfather used his licensed 12-bore rifle. Four others were arrested for allegedly helping destroy evidence.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385911/grandfather-shoots-grandson-dead-property-dispute)