---
title: "എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "MBBS student found dead inside car Thiruvananthapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385894/mbbs-student-found-dead-inside-car"
published_at: "2026-10-07T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5e39ec3f58_1000775209.jpg"
keywords: []
---

# എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത് എന്നാണ് വിവരം.

## Article Content

തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത് എന്നാണ് വിവരം.

രാത്രി കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയ ആഷിക്കിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു.

ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരുൾപ്പെടെയുള്ളവർ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഷിക്കിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചത്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

**

English Summary:**

MBBS student Ashiq from Thattathumala, Kilimanoor, was found dead inside his car parked on the service road near Kallambalam national highway in Thiruvananthapuram last night around 8.30 pm. He was rushed to Parippally Medical College Hospital but doctors declared him brought dead. Family found the car during search after he did not return home. Police said cause of death will be clear only after postmortem report.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385894/mbbs-student-found-dead-inside-car)