---
title: "വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ"
english_title: "Nedumbassery Athani elderly woman attack gold chain robbery accused arrested Aluva DySP"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385847/elderly-woman-gold-chain-robbery-accused-arrested"
published_at: "2026-10-07T06:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac59799a366d_1000774858.jpg"
keywords: ["Gold theft", "Robbery", "Police arrest", "Ernakulam"]
---

# വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിൽ

> **Lead Summary:** നെടുമ്പാശേരി: അത്താണിയിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അങ്കമാലി പുളിയനം സൗപർണികയിൽ ശരത് മാധവനെ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.

## Article Content

നെടുമ്പാശേരി: അത്താണിയിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അങ്കമാലി പുളിയനം സൗപർണികയിൽ ശരത് മാധവനെ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടി.

സെപ്റ്റംബർ 30ന് വൈകിട്ടാണ് സംഭവം. മാസ്കും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ അടുക്കളയിൽ നിന്ന വയോധികയുടെ മുഖം തുണികൊണ്ട് മൂടി കഴുത്തിലെ മാല പൊട്ടിച്ച ശേഷം ശുചിമുറിയിലേക്ക് തള്ളിയിട്ട് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പുളിയനത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി ഇയാൾ സമ്മതിച്ചു.

ആലുവ സിഐ ബി.കെ അരുൺ, എസ്ഐ ജെ. ജോഷി, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം മനോജ്, എം.എസ് ശ്രീരാജ്, മുഹമ്മദ് ഷാഹിൻ, എസ് ഷമീൻ, അനിൽജിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

**

English Summary:**

In the case of attacking an elderly woman and snatching her gold chain at Athani, Nedumbassery, the special investigation team led by Aluva DySP Baiju Paulose arrested Sarath Madhavan (42), Souvarnika, Puliyanam, Angamaly. The incident occurred on the evening of September 30. Wearing mask and helmet, the accused covered the elderly woman's face with a cloth while she was in the kitchen, snatched her chain, pushed her into the bathroom and locked from outside before fleeing. Police formed a special team, checked CCTV footage and questioned many people to identify the thief. He was arrested from his house at Puliyanam. He confessed to pledging the chain at a private financial institution. The team included Aluva CI B K Arun, SI J Joshi, CPOs Mahinsha Aboobacker, K M Manoj, M S Sreeraj, Muhammed Shahin, S Shameen, Aniljith and DANSAF team members.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385847/elderly-woman-gold-chain-robbery-accused-arrested)