---
title: "പിറവം വലിയ പള്ളി ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറ്റി"
english_title: "Piravom Valiya Palli stone laying festival Yeldho Mor Baselios Bava remembrance celebration"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385821/piravom-valiya-palli-stone-festival-yeldho-mor-baselios-remembrance"
published_at: "2026-10-06T20:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5103d3a139_1000774725.jpg"
keywords: ["Piravom Valiya Palli", "Piravom church festival", "Yeldho Mor Baselios"]
---

# പിറവം വലിയ പള്ളി ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറ്റി

> **Lead Summary:**  പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ (പിറവം വലിയ പള്ളി) ശിലാസ്ഥാപനപ്പെരുന്നാളും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മയും സംയുക്തമായി ഇന്നും നാളെയും ആഘോഷിക്കും.

## Article Content

 പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ (പിറവം വലിയ പള്ളി) ശിലാസ്ഥാപനപ്പെരുന്നാളും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മയും സംയുക്തമായി ഇന്നും നാളെയും ആഘോഷിക്കും.

ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് മുഖ്യ കാർമികത്വം വഹിക്കും. ബുധനാഴ്ച വൈകിട്ട് 7ന് സന്ധ്യാനമസ്‌കാരം, 8ന് ആശീർവാദം.

നാളെ രാവിലെ 7.30ന് പ്രഭാതനമസ്‌കാരം, 8.30ന് വി.കുർബാന, 10ന് പ്രസംഗം, 10.30ന് പ്രദക്ഷിണം, 11ന് ചാലാശ്ശേരി കുടുംബത്തിന് അഞ്ചേകാലും കോപ്പും സമർപ്പണം, 11.15ന് ആശീർവാദം, 11.30ന് നേർച്ചസദ്യ, 12ന് കൊടിയിറക്കൽ.

**

English Summary: **

The stone-laying anniversary festival and the remembrance of Holy Yeldo Mor Baselios Bava will be jointly celebrated today and tomorrow at Piravom St. Mary's Orthodox Syrian Cathedral (Piravom Valiya Palli). Diocesan Metropolitan Dr. Thomas Mar Athanasios will be the chief celebrant. Today Wednesday evening 7 pm Evening Prayer, 8 pm Blessing. Tomorrow morning 7.30 am Morning Prayer, 8.30 am Holy Qurbana, 10 am speech, 10.30 am procession, 11 am presentation of Anjekal and Kopp to Chalassery family, 11.15 am Blessing, 11.30 am Nercha Sadya, 12 pm flag lowering.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385821/piravom-valiya-palli-stone-festival-yeldho-mor-baselios-remembrance)