---
title: "കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച; വയോധികനെ തള്ളിയിട്ട് പേഴ്സ് കവർന്നു, പ്രതി പിടിയിൽ"
english_title: "Daylight robbery at Aluva KSRTC bus stand elderly man purse snatched accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385794/ksrtc-stand-daylight-robbery-elderly-man-purse-accused-arrested"
published_at: "2026-10-06T16:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacca8f5b66e_1000755270.jpg"
keywords: ["Theft", "Robbery", "Arrested", "KSRTC stand"]
---

# കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച; വയോധികനെ തള്ളിയിട്ട് പേഴ്സ് കവർന്നു, പ്രതി പിടിയിൽ

> **Lead Summary:** ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പേഴ്സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആൻറണിയുടെ പേഴ്സാണ് കവർന്നത്. അങ്കമാലിയിൽ സുഹൃത്തിനൊപ്പം എത്തിയ വയോധികൻ തിരികെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു.

## Article Content

ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പേഴ്സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആൻറണിയുടെ പേഴ്സാണ് കവർന്നത്. അങ്കമാലിയിൽ സുഹൃത്തിനൊപ്പം എത്തിയ വയോധികൻ തിരികെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു.

ആസാം സ്വദേശിയായ നാരായൺ കളദിയയാണ് കവർച്ച നടത്തിയത്. ആൻറണിയും സുഹൃത്തും കള്ളന്റെ പിന്നാലെ ഓടുകയും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ കള്ളനെ പിടികൂടുകയുമായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെരുമ്പാവൂർ സ്വദേശി കവർച്ചയ്ക്ക് ഇരയായിരുന്നു. ട്രെയിൻ യാത്ര ചെയ്യാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും കവരുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും നിരവധി അന്യസംസ്ഥാനക്കാർ സ്ഥലത്ത് പിടിച്ചുപറി നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

**

English Summary: **

Daylight robbery reported at Aluva KSRTC bus stand. An elderly man waiting for bus was pushed and his purse containing Rs 2,500 was snatched. The incident occurred Monday evening around 5:30 pm. Victim is Antony (67), a native of Maradu, who had come to Angamaly with a friend and was waiting for return bus. The accused is Narayan Kaladiya, native of Assam. Antony and his friend chased the thief and caught him with help of autorickshaw workers. Few days ago, a youth from Perumbavoor was similarly robbed near Aluva railway station. Police have arrested accused in that case too, but information suggests many inter-state persons are involved in snatching incidents in the area.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385794/ksrtc-stand-daylight-robbery-elderly-man-purse-accused-arrested)