---
title: "ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Bike accident Kattappana youth killed Gokul P Sekhar"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385757/bike-accident-youth-killed-gokul"
published_at: "2026-10-06T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4aced37b4a_1000774278.jpg"
keywords: ["Accident", "Idukki", "Accident death"]
---

# ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കട്ടപ്പന: കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് പ്ലാത്താനത്ത് ഗോകുൽ പി ശേഖർ ആണ് മരിച്ചത്.

## Article Content

കട്ടപ്പന: കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് പ്ലാത്താനത്ത് ഗോകുൽ പി ശേഖർ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തോടെ ഇരുപതേക്കർ-വള്ളക്കടവ് റോഡിലാണ് അപകടം. ഗോകുൽ ബൈക്കിലും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രണ്ട് കാറുകളിലുമായി കട്ടപ്പനയിലെത്തി തിരികെ വള്ളക്കടവിലേക്ക് മടങ്ങുകയായിരുന്നു. കാറുകളിലായിരുന്ന സുഹൃത്തുക്കൾ അവരുടെ വീടുകളിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ഗോകുലിനെ കാണാത്തതിനെ തുടർന്ന് ഇവർ ഇതേ റൂട്ടിൽ തിരികെ വന്നപ്പോഴാണ് ബൈക്ക് മതിലിൽ ഇടിച്ച് ഗോകുൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മാൾട്ടയിൽ ജോലി ചെയ്യുകയായിരുന്ന ഗോകുൽ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു.

അച്ഛൻ: ശേഖരൻ നായർ. അമ്മ: ഗീത. സഹോദരങ്ങൾ: മനു, രാഹുൽ.

**

English Summary**:

A 28-year-old youth, Gokul P Sekhar of Plathanath, Vallakkadavu, died after his bike lost control and hit a compound wall at Kattappana. The accident occurred around 10 pm on Monday on the Irupathekar-Vallakkadavu road. Gokul was returning from Kattappana with two friends who were in cars. When friends did not see him for long, they returned on the same route and found him critically injured after the bike crash. He was rushed to a private hospital in Kattappana but could not be saved. Gokul had returned from Malta six months ago and was preparing to start a business with friends. Funeral will be held Tuesday evening at house premises.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385757/bike-accident-youth-killed-gokul)