---
title: "കൂട്ടബലാത്സംഗം ; ഐസ് ക്രീമിൽ മയക്കുമരുന്ന് കലർത്തി യുവതിയെ കീഴ്പ്പെടുത്തി ,ഭർത്താവിന്റെ വെളിപ്പെടുത്തൽ"
english_title: "Kalamassery gangrape case husband revelation shocking details"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385729/gangrape-case-husband-revelation-shocking-details"
published_at: "2026-10-06T11:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48f958e37b_1000774185.jpg"
keywords: ["Gangrape", "Kalamassery", "Sexracket", "Crime"]
---

# കൂട്ടബലാത്സംഗം ; ഐസ് ക്രീമിൽ മയക്കുമരുന്ന് കലർത്തി യുവതിയെ കീഴ്പ്പെടുത്തി ,ഭർത്താവിന്റെ വെളിപ്പെടുത്തൽ

> **Lead Summary:** എറണാകുളം: കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തലിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

## Article Content

എറണാകുളം: കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തലിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

ക്രൂരമായ പീഡനത്തിനാണ് തന്റെ ഭാര്യ ഇരയായതെന്നും, നിലവിൽ ഗുരുതരമായ ശാരീരിക, മാനസിക ആഘാതത്തിലാണ് അവളെന്നും ഭർത്താവ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ആരെയും തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.

ഒഎൽഎക്സിൽ വന്ന സ്പാ മാനേജർ തസ്തികയിലേക്കുള്ള പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചത്. ഇന്റർവ്യൂവിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടു എന്ന് തെറ്റിധരിപ്പിച്ച് വീണ്ടും വിളിച്ചുവരുത്തിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത് എന്നാണ് പരാതി. യുവതിയെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തിയ ശേഷമാണ് പീഡനം നടത്തിയതെന്നും, അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ടാണ് യുവതി വീട്ടിലെത്തിയതെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോണും പ്രതികൾ പിടിച്ചെടുത്തിരുന്നു.

സംഭവത്തിൽ നാലിൽ കൂടുതൽ പ്രതികളുണ്ടെന്നും, അവിടെയുണ്ടായിരുന്ന മറ്റൊരു യുവതിയും ചൂഷണത്തിൽ പങ്കാളിയായതായി ഭാര്യ പറഞ്ഞതായും ഭർത്താവ് ആരോപിച്ചു.

കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലാകാനുള്ളവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളിലൊരാൾക്ക് നാല് സ്പാകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളുടെ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

**

English Summary:**

In the Kalamassery gangrape case in Ernakulam, shocking details have emerged through the victim's husband's statement. He said his wife is in severe physical and mental trauma after the brutal assault. According to complaint, the woman approached the accused after seeing a spa manager job ad on OLX. She was called again under pretense of selection and subjected to assault. The accused allegedly took her mobile phone. Police said two persons have been arrested so far and search is on for two more absconding accused including a woman. Police are investigating possible sex racket links and criminal background of accused, one of whom reportedly owns four spas.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385729/gangrape-case-husband-revelation-shocking-details)