---
title: "നാല് വയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി"
english_title: "Woman Dies by Suicide with 4-Year-Old Son in Uttar Pradesh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385710/woman-dies-suicide-son-well"
published_at: "2026-10-06T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac47668a5365_1000774063.jpg"
keywords: ["Suicidecase", "Uttarpradesh", "Police investigation"]
---

# നാല് വയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

> **Lead Summary:** ഉത്തർപ്രദേശിൽ നാല് വയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ജഖൗറ ടൗൺ സ്വദേശിയായ പൂജ ആണ് മകനോടൊപ്പം ദാരുണമായി ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ജഖൗറ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് നാടിനെ വിറങ്ങലിപ്പിച്ച ഈ സംഭവം നടന്നത്.

## Article Content

ഉത്തർപ്രദേശിൽ നാല് വയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ജഖൗറ ടൗൺ സ്വദേശിയായ പൂജ ആണ് മകനോടൊപ്പം ദാരുണമായി ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ജഖൗറ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് നാടിനെ വിറങ്ങലിപ്പിച്ച ഈ സംഭവം നടന്നത്.

നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരുടെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

**

*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി സഹായം തേടുക. സംസ്ഥാന മാനസികാരോഗ്യ ഹെൽപ്പ് ലൈൻ നമ്പർ: 1056, ദിശ: 0471-2552056).*****

English Summary:**

In a tragic incident in Jakhaura, Uttar Pradesh, a 26-year-old woman named Pooja died by suicide by jumping into a well along with her 4-year-old son on Monday. Police retrieved both bodies from the well and sent them for post-mortem examination. The exact reason behind the extreme step remains unclear. The police have registered a case and an investigation is currently underway.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385710/woman-dies-suicide-son-well)