---
title: "യുവാവിനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ"
english_title: "Parassala youth hacked to death inside house friend in custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385705/youth-hacked-death-inside-house-friend-custody"
published_at: "2026-10-06T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["murder", "Arrest", "Police", "Crime"]
---

# യുവാവിനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

> **Lead Summary:** പാറശാല: യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. കുളത്തൂർ വെങ്കടമ്പ് പീലിയാംകോണത്ത് രാജൻ ആണ് മരിച്ചത്.

## Article Content

പാറശാല: യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. കുളത്തൂർ വെങ്കടമ്പ് പീലിയാംകോണത്ത് രാജൻ ആണ് മരിച്ചത്.

സുഹൃത്ത് വിഴിഞ്ഞം വെങ്ങാനൂർ സ്റ്റേഡിയത്തിന് സമീപം അനൂപിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് ശേഷം രാജന്റെ ബൈക്കുമായി കടന്ന അനൂപിനെ പരസ്യ മദ്യപാനത്തിനിടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശരീരത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് പൊഴിയൂർ സ്റ്റേഷനിൽ വിവരമറിയിച്ചു.

പൊലീസ് തിങ്കൾ വൈകിട്ട് ആറോടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദേഹമാസകലം വെട്ടേറ്റ് നഗ്നനായ നിലയിൽ രാജന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും വിവരമറിയുന്നത്.

സുഹൃത്തുക്കളുമായി ചേർന്നുള്ള രാജന്റെ നിരന്തര മദ്യപാനത്തെ തുടർന്ന് ഭാര്യയും മകനും കുടുംബവീട്ടിലാണ് താമസം. രാജൻ പതിവായി അനൂപുമായി മദ്യപിക്കാറുണ്ടായിരുന്നു. ഞായർ രാത്രിയിലും ഇരുവരും ചേർന്ന് മദ്യപിച്ചതായാണ് വിവരം. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആർമി ജീവനക്കാരനായിരുന്നു അനൂപ് എന്നും വിവരമുണ്ട്.

ഫോറൻസിക്കിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. സുജിതയാണ് രാജന്റെ ഭാര്യ. മകൻ: അനുഗ്രഹ്.

**

English Summary:**

A 45-year-old man, Rajan of Kulathoor Venkadampu Peeliyamkonam, was found hacked to death inside his house in Parassala. His friend Anoop (39) of Vizhinjam Venganur has been taken into police custody. Anoop, who allegedly fled with Rajan's bike after the crime, was caught by Vizhinjam police during public drinking when blood stains were noticed on his body. Police found Rajan's body naked and bearing multiple hack injuries Monday evening around 6 pm. Preliminary investigation suggests a dispute during drinking on Sunday night led to the murder. Rajan's wife and son live separately due to his alcoholism. Forensic and fingerprint examination completed, body will be shifted for post-mortem on Tuesday.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385705/youth-hacked-death-inside-house-friend-custody)