---
title: "എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് മതിൽ തകർന്നു; യുവതിക്ക് പരിക്ക്"
english_title: "Kolenchery Nellad private bus accident wall collapsed woman injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385691/nellad-private-bus-accident-wall-collapsed-woman-injured"
published_at: "2026-10-06T08:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac45f372258d_1000773917.jpg"
keywords: ["Ernakulam", "Accident", "Injured", "Collapsed"]
---

# എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് മതിൽ തകർന്നു; യുവതിക്ക് പരിക്ക്

> **Lead Summary:** കോലഞ്ചേരി: എറണാകുളം-തേക്കടി സംസ്ഥാനപാതയിലെ നെല്ലാട് അമ്പലം ഭണ്ഡാരത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് മതിൽ തകർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

## Article Content

കോലഞ്ചേരി: എറണാകുളം-തേക്കടി സംസ്ഥാനപാതയിലെ നെല്ലാട് അമ്പലം ഭണ്ഡാരത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് മതിൽ തകർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പരിക്കേറ്റ പട്ടിമറ്റം ഓടോളിൽ ഹെൽന വിൽസൺ (26) നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കൾ വൈകിട്ട് നാലോടെ ആലുവ-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന മരിയ ബസാണ് അപകടത്തിൽപ്പെട്ടത്. നെല്ലാട് പറക്കുടിയിൽ ജോർജിന്റെ മതിലാണ് തകർന്നത്.

എതിർദിശയിൽ നിന്ന് വന്ന ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.

വീതികുറവുള്ള റോഡിൽ നെല്ലാട് മുതൽ മഞ്ചനാട് വരെ ഇതിനോടകം അമ്പതിലധികം ചെറുതും വലുതുമായ അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ ഉന്നതനിലവാരത്തിൽ ടാർ ചെയ്ത റോഡിൽ അമിതവേഗവും റോഡിന്റെ വീതിയില്ലായ്മയുമാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് വീതി കൂട്ടണമെന്നും വേഗനിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു.

**

English Summary: **

A private bus collided and broke a compound wall near Nellad Ambalam Bhandaram on the Ernakulam-Thekkady State Highway, Kolenchery. One woman, Helna Wilson (26) of Pattimattam Odolil, was injured and admitted to Kolenchery Medical College. The Maria bus operating on Aluva-Muvattupuzha route met with the accident around 4 pm Monday while trying to avoid a head-on collision with another bus from the opposite direction. The wall of George of Parakkudy, Nellad was damaged. Locals say over 50 accidents have occurred between Nellad and Manjanad due to narrow road and overspeeding after recent high-quality tarring.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385691/nellad-private-bus-accident-wall-collapsed-woman-injured)