---
title: "പൊലീസ് മർദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു ;പരാതിയുമായി ബന്ധുക്കൾ"
english_title: "Chirayinkeezhu youth dies after police assault relatives allege custody brutality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385667/police-assault-youth-dies-relatives-allegation"
published_at: "2026-10-05T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3d11cd1bdb_1000773715.jpg"
keywords: ["police assault", "police brutality", "custody death"]
---

# പൊലീസ് മർദനത്തിനിരയായ മത്സ്യത്തൊഴിലാളി മരിച്ചു ;പരാതിയുമായി ബന്ധുക്കൾ

> **Lead Summary:** **

## Article Content

**

ചിറയിൻകീഴ്:(piravomnews.in) തിരുവനന്തപുരം ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായ യുവാവ് മരിച്ചു. പെരുംകുഴി തല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജി (42) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ സജി പൂർണ ആരോഗ്യവാനായിരുന്നുവെന്നും മൂന്ന് ദിവസം മുൻപുണ്ടായ പൊലീസ് മർദനമാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

വെള്ളിയാഴ്ചയാണ് സജിയെ ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാർ ക്രൂരമായി മർദിച്ചത് എന്നാണ് ആരോപണം. തല്ലിമുക്ക് സ്വദേശിയായ വിഗ്നേശ്വരൻ എന്നയാളിനെ വിദേശമദ്യം കൈവശംവെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം കണ്ട സജി ഇടപെടുകയും മർദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പൊലീസുകാർ സജിക്കുനേരെ തിരിഞ്ഞു എന്ന് ബന്ധുക്കൾ പറയുന്നു.

ചിറയിൻകീഴ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ ക്രൂരമായി മർദിച്ച് അവശനാക്കിയെന്നാണ് പരാതി. പിന്നീട് സജിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. മൂത്രം ഒഴിക്കുമ്പോൾ രക്തം പുറത്തുവന്നു, രക്തം ഛർദിക്കുകയും മുഖത്ത് നീരുണ്ടാവുകയും ചെയ്തു. തിങ്കളാഴ്ച ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ബന്ധുക്കളുടെ പരാതിക്ക് പിന്നാലെ സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.

English Summary:**

A 42-year-old fisherman, Saji from Perumkuzhy Thallimukku, Chirayinkeezhu, died Monday morning while being taken to hospital, three days after alleged brutal assault by Chirayinkeezhu police. Relatives allege he was beaten by five policemen after he intervened when police assaulted another youth, Vigneshwaran, taken into custody for possessing foreign liquor. Saji allegedly suffered internal injuries, blood in urine, vomiting blood and facial swelling. Body shifted to Thiruvananthapuram Medical College for post-mortem following complaint.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385667/police-assault-youth-dies-relatives-allegation)