---
title: "ഹോട്ടലിൽ കയറി യുവതിക്കുനേരെ നഗ്നതാ പ്രദർശനം ;ഹിന്ദു സന്യാസി അറസ്റ്റിൽ"
english_title: "Pandalam sadhu arrested for misbehaving with woman indecent exposure"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385625/hindu-sanyasi-guruswamy-arrested-misbehaving-woman"
published_at: "2026-10-05T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be5bf1df87_kollam-husband-arrested-filming-private-visuals-wife-pocso-case.jpg"
keywords: ["Guruswamy arrested", "indecent exposure", "Police"]
---

# ഹോട്ടലിൽ കയറി യുവതിക്കുനേരെ നഗ്നതാ പ്രദർശനം ;ഹിന്ദു സന്യാസി അറസ്റ്റിൽ

> **Lead Summary:** പന്തളം: സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പന്തളം പൊലീസിന്റെ പിടിയിലായത്.

## Article Content

പന്തളം: സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പന്തളം പൊലീസിന്റെ പിടിയിലായത്.

കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രയ്ക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നതാ പ്രദർശനം നടത്തിയത് എന്നാണ് പരാതി.

മഹാരാഷ്ട്ര താനെ സ്വദേശിയായ ഗുരുസ്വാമിയാണ് പിടിയിലായത്. പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്.

യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇയാൾ കടയിൽ കയറിയത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിലാണ് ഭാരത പര്യടനം നടത്തുന്നതെന്നാണ് വിവരം. സംഭവത്തിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**

English Summary: **

A Hindu sanyasi named Guruswamy, native of Thane, Maharashtra, was arrested by Pandalam police for allegedly misbehaving with a woman and indecent exposure at a shop in Pandalam. He is reportedly a key member of a sanyasi group on a Kanyakumari to Kashmir yatra led by Krishna consciousness Samiti and an ashram in Uttar Pradesh. He had entered the shop to distribute leaflets related to the yatra. Case registered and investigation underway.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385625/hindu-sanyasi-guruswamy-arrested-misbehaving-woman)