---
title: "പിറവത്ത് സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Piravom free multi speciality ayurveda medical camp held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385608/piravom-free-multi-speciality-ayurveda-medical-camp"
published_at: "2026-10-05T14:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3624df27a5_1000773148.jpg"
keywords: ["Piravom medical camp", "Piravom Ayurveda hospital", "Piravom Municipality free camp", "KR Pradeep Kumar"]
---

# പിറവത്ത് സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പിറവം: നഗരസഭയുടെയും പിറവം സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

പിറവം: നഗരസഭയുടെയും പിറവം സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. പിറവം കൊച്ചുപള്ളി വികാരി ഫാ. സിറിയക് മറ്റത്തിൽ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെയ്സൺ പുളിക്കൽ, ജിൻസി രാജു, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജി.എൽ, വാർഡ് കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്യാമ്പിൽ വിവിധ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമായിരുന്നു. സൗജന്യ നേത്ര പരിശോധന, രക്ത പരിശോധന, ജീവിതശൈലി രോഗ ക്ലിനിക്ക്, സ്ത്രീരോഗ സ്പെഷ്യാലിറ്റി, നേത്ര, ഇഎൻടി വിഭാഗം സ്പെഷ്യാലിറ്റി, ഓർത്തോ വിഭാഗം സ്പെഷ്യാലിറ്റി, മെമ്മറി ടെസ്റ്റിങ്, സൗജന്യ അസ്ഥി സാന്ദ്രത നിർണയം എന്നീ സേവനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.

നിരവധി പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ആയുർവേദ ചികിത്സയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

**

English Summary:**

A free multi-speciality Ayurveda medical camp was organized jointly by Piravom Municipality and Piravom Government Ayurveda Hospital. Municipality Chairperson K.R. Pradeep Kumar inaugurated the camp presided over by Deputy Chairperson Annamma Domy. Fr. Cyriac Mattathil, Standing Committee Chairpersons Jaison Pulikkal, Jinsi Raju, Chief Medical Officer Dr. Manju G.L and ward councillors attended. Services included free eye checkup, blood test, lifestyle disease clinic, gynecology, ophthalmology, ENT, ortho specialities, memory testing and free bone density test.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385608/piravom-free-multi-speciality-ayurveda-medical-camp)