---
title: "കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരങ്ങൾ വീണ് വീടുകൾ തകർന്നു"
english_title: "Koothattukulam Elanji rain wind damage houses destroyed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385575/koothattukulam-elanji-rain-wind-damage-houses-trees-fallen"
published_at: "2026-10-05T11:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac342a62fd6a_1000772989.jpg"
keywords: ["rain", "Elanji Panchayat wind damage", "house damaged trees fallen"]
---

# കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരങ്ങൾ വീണ് വീടുകൾ തകർന്നു

> **Lead Summary:** കൂത്താട്ടുകുളം: കാറ്റിലും മഴയിലും ഇലഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ജനത ഭാഗത്ത് മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ശനി വൈകിട്ടാണ് സംഭവം.

## Article Content

കൂത്താട്ടുകുളം: കാറ്റിലും മഴയിലും ഇലഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ജനത ഭാഗത്ത് മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ശനി വൈകിട്ടാണ് സംഭവം.

പുളിക്കത്തടം ജോയിയുടെ വീട് മാവ് വീണ് തകർന്നു. സംഭവസമയത്ത് വീട്ടിൽ താമസക്കാർ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപവാസിയായ മൂശാരിപ്പറമ്പിൽ സുരേഷിന്റെ വീടിനും മരം വീണ് കേടുപറ്റി. ചിറയ്ക്കൽ കുന്നേൽ അജിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു.

കാറ്റിലും മഴയിലും കാർഷിക മേഖലയ്ക്കും വലിയ നാശനഷ്ടമുണ്ടായി. കുമാരി ഇടത്തോടിൽ, പുഞ്ചേൽ ഹരി, രാഘവൻ ഇടശ്ശേരി എന്നിവരുടെ കൃഷികൾ നശിച്ചു. ഇടത്തോടിൽ സന്തോഷിന്റെ വ്യവസായ സ്ഥാപനത്തിന്റെ ബോർഡും തകർന്നു. മേഖലയിൽ വ്യാപകമായി റബർ, ജാതി തുടങ്ങിയ കൃഷികൾ നിലംപതിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാർഡ് അംഗം മാജി സന്തോഷ് സ്ഥലം സന്ദർശിച്ചു.

**

English Summary:**

Widespread damage was reported in various parts of Elanji Panchayat in Koothattukulam due to wind and rain on Saturday evening. Trees uprooted and fell on houses in Janatha area. Houses of Joy Pulikkathadam, Suresh Moosharipparambil and Ajy Chirakkal Kunnel were damaged. Agricultural crops of Kumari Idathodil, Punchel Hari, Raghavan Idassery were destroyed. Rubber and nutmeg cultivations were grounded. Electricity restoration work is underway. Ward member Maji Santhosh visited the spot and locals demanded compensation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385575/koothattukulam-elanji-rain-wind-damage-houses-trees-fallen)