---
title: "ഇലഞ്ഞി ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു"
english_title: "Elanji Mutholapuram Urulichal Unnathi landslide families evacuated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385528/elanji-mutholapuram-urulichal-unnathi-landslide-evacuation"
published_at: "2026-10-05T06:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2f1d2aebda_1000772732.jpg"
keywords: ["Elanji landslide", "Mutholapuram Urulichal Unnathi", "Elanji Grama Panchayat", "heavy rain landslide"]
---

# ഇലഞ്ഞി ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

> **Lead Summary:** ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം ഉരുളിച്ചാൽ ഉന്നതിയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായി.

## Article Content

ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം ഉരുളിച്ചാൽ ഉന്നതിയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായി.

പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് മണ്ണും ചെളിയും കലർന്ന മിശ്രിതം താഴേക്ക് ഒഴുകുകയായിരുന്നു. ആർക്കും പരിക്കില്ല.

ഓമന ബാബു എന്നിവരുടെ വീട്ടിലേക്കുള്ള നടപ്പ് വഴി പൂർണമായും തകർന്നു. രണ്ടു കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി താമസിപ്പിച്ചു.

21 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പ്ലാസ്റ്റർ പോലും ചെയ്യാത്ത ഭിത്തിയുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് കുടുംബങ്ങൾ താമസിക്കുന്നത്.

ഇലഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ ഡോജിൻ ജോൺ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

English Summary:

A landslide similar to a mudslide occurred at Urulichal Unnathi in Mutholapuram, Elanji Panchayat. Heavy rain caused a mixture of mud and sludge to flow down. No injuries were reported. The footpath to Omana Babu's house was completely destroyed. Two families were evacuated and relocated. Around 21 families live here in houses with unplastered walls covered with plastic sheets. Elanji Grama Panchayat member Dojin John led the rescue operations.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385528/elanji-mutholapuram-urulichal-unnathi-landslide-evacuation)