---
title: "ഓടക്കാലിയിൽ പാറമടയിൽ മൃതദേഹം കണ്ടെത്തി"
english_title: "Odakkaly quarry body found Perumbavoor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385395/odakkaly-quarry-body-found-perumbavoor"
published_at: "2026-10-03T20:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac11bc373b1c_1000771261.jpg"
keywords: ["Odakkaly quarry dead body", "body found", "Perumbavoor"]
---

# ഓടക്കാലിയിൽ പാറമടയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** പെരുമ്പാവൂർ:ഓടക്കാലിയിൽ പാറമടയിൽ മൃതദേഹം കണ്ടെത്തി.

## Article Content

പെരുമ്പാവൂർ:ഓടക്കാലിയിൽ പാറമടയിൽ മൃതദേഹം കണ്ടെത്തി.

അശമന്നൂർ പഞ്ചായത്ത് 14-ാം വാർഡിൽ ഏകദേശം 50 അടിയോളം ആഴമുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്ത് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുറുപ്പംപടി പോലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു. മൃതദേഹം ആരുടേതാണെന്നോ മരണ കാരണം എന്താണെന്നോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A dead body was found in a disused quarry at Odakkaly near Perumbavoor. The body was found in a quarry about 50 feet deep in Ward 14 of Ashamannur Panchayat. Perumbavoor Fire Force retrieved the body and shifted it to Perumbavoor Taluk Hospital. Kuruppampady police have initiated further proceedings. More details are awaited.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385395/odakkaly-quarry-body-found-perumbavoor)