---
title: "മലയാറ്റൂർ മണപ്പാട്ടുചിറ വള്ളംകളി; ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കക്കടവ് നാട്ടുകൂട്ടം ജേതാക്കൾ"
english_title: "Malayattoor Manappattuchira boat race Pulikkakadavu winners"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385326/malayattoor-manappattuchira-boat-race-pulikkakadavu-winners"
published_at: "2026-10-03T13:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b20da3be0_1000770906.jpg"
keywords: ["Manappattuchira boat race", "Pulikkakadavu Boat Club", "Malayattoor vallamkali"]
---

# മലയാറ്റൂർ മണപ്പാട്ടുചിറ വള്ളംകളി; ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കക്കടവ് നാട്ടുകൂട്ടം ജേതാക്കൾ

> **Lead Summary:** മലയാറ്റൂർ:മണപ്പാട്ടുചിറയിൽ നടന്ന വള്ളംകളിയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കക്കടവ് നാട്ടുകൂട്ടം ബോട്ട് ക്ലബ് ജേതാക്കളായതായി സംഘാടകർ അറിയിച്ചു. നാട്ടുകൊമ്പൻ രണ്ടാമതും സൂപ്പർജെറ്റ് മൂന്നാമതും ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ പൊന്നാനി ടി.ബി.സി. പടക്കൊമ്പൻ ജേതാവായി.

## Article Content

മലയാറ്റൂർ:മണപ്പാട്ടുചിറയിൽ നടന്ന വള്ളംകളിയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കക്കടവ് നാട്ടുകൂട്ടം ബോട്ട് ക്ലബ് ജേതാക്കളായതായി സംഘാടകർ അറിയിച്ചു. നാട്ടുകൊമ്പൻ രണ്ടാമതും സൂപ്പർജെറ്റ് മൂന്നാമതും ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ പൊന്നാനി ടി.ബി.സി. പടക്കൊമ്പൻ ജേതാവായി.

വെപ്പ് വിഭാഗത്തിൽ വി.ബി.സി. പുത്തൻകണ്ടത്തിൽ ഒന്നാമതെത്തി. ഫ്രണ്ട്സ് രണ്ടാമതും സെയ്ന്റ് ആന്റണി മൂന്നാമതും എത്തിയതായി സംഘാടകർ അറിയിച്ചു. ചെറുചുണ്ടൻ വിഭാഗത്തിൽ നെടുപറമ്പിൽ ജേതാക്കളായി. വിശ്വാനാഥൻ രണ്ടാമതെത്തി.

നാട്ടുകൊമ്പന്റെ സനീഷിനെ മികച്ച അമരക്കാരനായും പുളിക്കക്കടവിന്റെ കബീറിനെ മികച്ച അണിയക്കാരനായും തെരഞ്ഞെടുത്തു.

ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം. ജോൺ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായിരുന്നു. മനോജ് മൂത്തേടൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

**

English Summary**:

In the boat race held at Manappattuchira, Malayattoor, Pulikkakadavu Nattukoottam Boat Club won in the Iruttukuthi category, followed by Nattukompan and Superjet. In Losers Final, Ponnani TBC Padakomban won. In Veppu category, VBC Puthankandathil secured first, Friends second and St Antony third. In Cheruchundan, Neduparambil won. Sanish of Nattukompan was best helmsman and Kabeer of Pulikkakadavu best rower. Tourism Minister P.C. Vishnunath inaugurated the race, presided over by Minister Roji M John.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385326/malayattoor-manappattuchira-boat-race-pulikkakadavu-winners)