---
title: "കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു"
english_title: "Kasaragod West Eleri borewell lorry overturns house two dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385324/borewell-lorry-overturns-house-two-dead"
published_at: "2026-10-03T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0acf25a20c_1000770781.png"
keywords: []
---

# കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

> **Lead Summary:** കാസർകോട്: വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

## Article Content

കാസർകോട്: വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ജെയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞതെന്നാണ് വിവരം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിയിലെ ജീവനക്കാരായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി നാസർ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

Two persons died after a borewell lorry lost control and overturned onto a house at West Eleri in Kasaragod early morning around 2 am today. The lorry reportedly went out of control on a downhill road and fell onto the rented house of Jaison and family, who had a miraculous escape. The deceased are identified as Devendra from Madhya Pradesh and Nasser from Chhattisgarh, both staff of the vehicle. Locals rushed for rescue on hearing the sound but could not save them. Bodies are kept at Kanhangad District Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385324/borewell-lorry-overturns-house-two-dead)