---
title: "എറണാകുളത്ത് മേൽക്കൂര തകർന്ന് വീണു; കരാർ തൊഴിലാളി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Kakkanad SEZ roof collapse TCL Ceramics worker dead one injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385232/sez-tcl-ceramics-roof-collapse-worker-dead-one-injured"
published_at: "2026-10-02T20:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfcd4c749f9_1000770325.png"
keywords: []
---

# എറണാകുളത്ത് മേൽക്കൂര തകർന്ന് വീണു; കരാർ തൊഴിലാളി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ ടിസിഎൽ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി ദാരുണമായി മരിച്ചതായി റിപ്പോർട്ട്. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ.വി. അംബരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

## Article Content

കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ ടിസിഎൽ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി ദാരുണമായി മരിച്ചതായി റിപ്പോർട്ട്. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ.വി. അംബരീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം സംഭവിച്ചത്. പ്ലാന്റിന് മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റുന്ന ജോലികൾക്കായി ഇരുവരും മേൽക്കൂരയിലേക്ക് കയറിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ഷീറ്റുകൾ നീക്കം ചെയ്യുന്നതിനിടെ മേൽക്കൂര പൂർണമായി തകരുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഏകദേശം 25 അടി ഉയരത്തിൽ നിന്ന് പ്ലാന്റിലെ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന സിമന്റ് തറയിലേക്ക് ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അംബരീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം.

പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണെന്ന് അധികൃതർ അറിയിച്ചു. അപകട സമയത്ത് പ്ലാന്റിനുള്ളിൽ മറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ചായ കുടിക്കാൻ പുറത്തുപോയത് വലിയ ദുരന്തം ഒഴിവാക്കിയതായി പറയപ്പെടുന്നു. കുക്കറി സെറ്റുകളും ഡിന്നർ സെറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ടിസിഎൽ സെറാമിക്സ്. ഉദയംപേരൂർ കൂട്ടുങ്കൽ വീട്ടിൽ പരേതരായ വേലായുധന്റെയും അല്ലിയുടെയും മകനാണ് മരിച്ച അംബരീഷ്. ഭാര്യ രഞ്ജിനി, മകൻ ആഷിക്.

**

English Summary: **

A contract worker died and another was seriously injured after the roof of an old building at TCL Ceramics company in Kakkanad SEZ collapsed during maintenance work. The deceased is K.V. Ambareesh (36), native of Udayamperoor Kuttungal. His relative Vishnu (27) was injured. The accident occurred around 2.45 pm Thursday while they were replacing asbestos sheets. Both fell about 25 feet onto a concrete floor. Ambareesh died on the spot due to head injuries. Workers inside had gone out for tea, averting a bigger tragedy.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385232/sez-tcl-ceramics-roof-collapse-worker-dead-one-injured)