---
title: "മരത്തടി കയറ്റിയ ട്രെയ്‌ലർ ലോറിയുടെ ബോഡി തകർന്ന് തടിക്കഷ്ണങ്ങൾ റോഡിൽ വീണു;  വൻ അപകടം ഒഴിവായി"
english_title: "Thrippunithura SN Junction trailer lorry timber logs fell road accident averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385095/sn-junction-trailer-lorry-timber-logs-fall-road"
published_at: "2026-10-02T08:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf18cc13982_1000769329.jpg"
keywords: ["trailer lorry timber logs", "Milma Dairy Thrippunithura", "refinery road seaport airport road", "Accident"]
---

# മരത്തടി കയറ്റിയ ട്രെയ്‌ലർ ലോറിയുടെ ബോഡി തകർന്ന് തടിക്കഷ്ണങ്ങൾ റോഡിൽ വീണു;  വൻ അപകടം ഒഴിവായി

> **Lead Summary:** തൃപ്പൂണിത്തുറ: മരത്തടി കയറ്റിയ ട്രെയ്‌ലർ ലോറിയുടെ സൈഡ് ബോഡി തകർന്നതിനെ തുടർന്ന് തടിക്കഷ്ണങ്ങൾ റോഡിൽ വീണ് അപകടം.

## Article Content

തൃപ്പൂണിത്തുറ: മരത്തടി കയറ്റിയ ട്രെയ്‌ലർ ലോറിയുടെ സൈഡ് ബോഡി തകർന്നതിനെ തുടർന്ന് തടിക്കഷ്ണങ്ങൾ റോഡിൽ വീണ് അപകടം.

വ്യാഴം പുലർച്ചെ മൂന്നോടെയാണ് സംഭവം. തൃപ്പൂണിത്തുറ എസ്എൻ ജങ്ഷൻ മേൽപ്പാലത്തിനടുത്ത് മിൽമ ഡെയറിയുടെ മുന്നിലാണ് തടിക്കഷ്ണങ്ങൾ റോഡിൽ വീണത്.

കൊല്ലം ഭാഗത്തുനിന്ന് അങ്കമാലിയിലേക്കുള്ള ലോറി, റിഫൈനറി റോഡിലൂടെ സീപോർട്ട് എയർപോർട്ട് റോഡിലേയ്ക്ക് പോകുകയായിരുന്നു. 16 ചക്രങ്ങളുള്ള വലിയ ലോറിയിൽ നിറയെ ഉരുൾത്തടികൾ കയറ്റിയിരിക്കുകയായിരുന്നു. ബോഡി മുഴുവനായി വടംകൊണ്ട് കെട്ടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ലോറിയുടെ ഇടതുവശത്തെ ബോഡി പകുതിയിലധികം തകർന്നതോടെ ആ ഭാഗത്തെ തടിക്കഷ്ണങ്ങൾ റോഡിൽ വീഴുകയായിരുന്നു. ആളൊഴിഞ്ഞ സമയത്തായതിനാൽ വൻ അപകടമാണ് ഒഴിവായത്.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ലോറി അപകടസ്ഥലത്തുനിന്ന് മാറ്റി. തടിക്കഷ്ണങ്ങൾ ജെസിബി എത്തിച്ച് റോഡരികിലേയ്ക്ക് മാറ്റിയാണ് ഗതാഗതത്തിന് വഴിയൊരുക്കിയത്.

**

English Summary: **

Timber logs fell onto the road after the side body of a trailer lorry carrying logs broke near SN Junction overbridge in Thrippunithura on Thursday early morning around 3 am. The incident happened in front of Milma Dairy. The 16-wheeler lorry was travelling from Kollam to Angamaly via Refinery Road to Seaport-Airport Road. The logs were reportedly not properly tied with ropes. Since it was an isolated time with no traffic, a major disaster was averted. Police removed the lorry and JCB was used to clear the logs to the roadside to restore traffic.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385095/sn-junction-trailer-lorry-timber-logs-fall-road)