---
title: "പിറവത്ത് പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്"
english_title: "Piravom Edackattuvayal minilorry gas cylinder overturns Thirumarayur accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385088/piravom-edackattuvayal-gas-cylinder-minilorry-overturns-thirumarayur"
published_at: "2026-10-02T06:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf054e61903_1000769331.jpg"
keywords: ["Piravom", "Accident", "Gas cylinder"]
---

# പിറവത്ത് പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** പിറവം: എടയ്ക്കാട്ടുവയൽ തിരുമറയൂരിനുസമീപം പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞ് അപകടം.

## Article Content

പിറവം: എടയ്ക്കാട്ടുവയൽ തിരുമറയൂരിനുസമീപം പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞ് അപകടം.

ബുധൻ ഉച്ചയ്ക്കായിരുന്നു അപകടം. തൊട്ടൂർ റോഡിലെ ഉപയോക്താവിനു സിലിണ്ടർ നൽകിയതിനുശേഷം വാഹനം എടുത്തപ്പോൾ നിയന്ത്രണംവിട്ട് പിന്നോട്ട് ഉരുണ്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. സിലിണ്ടറുകൾ റോഡിലേക്ക് വീണെങ്കിലും വലിയ അപകടം ഒഴിവായി.

**

English Summary:**

A minilorry carrying LPG cooking gas cylinders overturned near Thirumarayur in Edackattuvayal, Piravom on Wednesday afternoon. The accident happened after delivering a cylinder to a customer on Thottur Road, when the vehicle reportedly lost control and rolled backwards while starting. The driver sustained minor injuries. A major mishap was averted as the cylinders did not explode.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385088/piravom-edackattuvayal-gas-cylinder-minilorry-overturns-thirumarayur)