---
title: "പിറവത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; പിക്കപ്പ് വാനിലും ബൈക്കിലും ഇടിച്ചു, ബൈക്ക് പൂർണമായും തകർന്നു"
english_title: "Piravom KSRTC bus accident hits pickup van bike no injuries fire station"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385062/piravom-ksrtc-bus-accident-pickup-van-bike-fire-station"
published_at: "2026-10-01T19:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe6e5ab5e88_1000769069.jpg"
keywords: ["Piravom KSRTC accident", "KSRTC", "Piravom fire station accident"]
---

# പിറവത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; പിക്കപ്പ് വാനിലും ബൈക്കിലും ഇടിച്ചു, ബൈക്ക് പൂർണമായും തകർന്നു

> **Lead Summary:** പിറവം: എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

## Article Content

പിറവം: എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

ഇന്ന് ഉച്ചയോടെ പിറവം ഫയർ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ പിൻഭാഗം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മുന്നോട്ടുരുണ്ട് സമീപത്ത് ഉണ്ടായിരുന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് പൂർണമായും തകർന്നു.

അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. 

**

English Summary: **

A KSRTC bus heading to Pala met with an accident near Piravom Fire Station today afternoon while giving side to an oncoming bus. The KSRTC bus hit the rear of a pickup van parked on the roadside. Due to the impact, the pickup van rolled forward and hit a bike parked nearby, completely damaging the bike. No injuries were reported in the accident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385062/piravom-ksrtc-bus-accident-pickup-van-bike-fire-station)