---
title: "ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ; മകന്റെ മരണത്തിന്റെ മാനസിക വിഷമത്തിൽ"
english_title: "Pathanamthitta Konni Pothupara couple dies after consuming poison son death mental distress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/385051/couple-dies-poison-son-death"
published_at: "2026-10-01T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe57fcd79d5_1000559655.png"
keywords: ["Suicide", "Couple death", "Police"]
---

# ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ; മകന്റെ മരണത്തിന്റെ മാനസിക വിഷമത്തിൽ

> **Lead Summary:** പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തങ്കപ്പൻ , ഭാര്യ ഓമന എന്നിവരാണ് മരിച്ചത്.

## Article Content

പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തങ്കപ്പൻ , ഭാര്യ ഓമന എന്നിവരാണ് മരിച്ചത്.

ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവശനിലയിൽ കിടക്കുന്ന ഇരുവരെയും കണ്ട സമീപവാസികൾ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

മരിച്ച ദമ്പതികൾക്ക് ഒരു മകൻ ഉണ്ടായിരുന്നുവെങ്കിലും വർഷങ്ങൾക്ക് മുൻപ് മകൻ മരണപ്പെട്ടിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു ഇരുവരും എന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനയെന്ന് നാട്ടുകാർ പറയുന്നു.

സംഭവത്തെ തുടർന്ന് ദമ്പതികളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

**

മാനസിക വിഷമം അനുഭവിക്കുന്നവർക്ക് സഹായത്തിനായി:

മിത്ര ഹെൽപ്പ് ലൈൻ - 0484 2540530, കിരൺ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ 1800-599-0019, ടെലി മനസ് - 14416

English Summary: **

An elderly couple was found dead after allegedly consuming poison at Pothupara in Konni, Pathanamthitta. The deceased are Thankappan (65) and his wife Omana (60), who were living alone. Locals found them in a critical condition around 2 pm today and rushed them to Konni Taluk Hospital, but they could not be saved. Preliminary information suggests the couple was in mental distress following the death of their only son years ago. Bodies shifted to mortuary for postmortem. Police have initiated further proceedings.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/385051/couple-dies-poison-son-death)