---
title: "ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ആൺസുഹൃത്തിനെ തല്ലിയൊടിച്ചു, ക്വട്ടേഷൻ നൽകിയത് ഭാര്യ, അഞ്ചുപേർ അറസ്റ്റിൽ"
english_title: "Thrissur lodge kidnapping gang rape case 5 arrested quotation given by wife police investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384995/lodge-kidnap-gang-rape-quotation-wife-5-arrested"
published_at: "2026-10-01T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["lodge crime", "gang rape", "Attacked", "Police"]
---

# ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ആൺസുഹൃത്തിനെ തല്ലിയൊടിച്ചു, ക്വട്ടേഷൻ നൽകിയത് ഭാര്യ, അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശികളായ യുവതിയെയും യുവാവിനെയും പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.

## Article Content

തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശികളായ യുവതിയെയും യുവാവിനെയും പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.

തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം.

തുടർന്ന് അഞ്ചംഗ സംഘം പൊലീസ് വേഷത്തിൽ ലോഡ്ജിലെത്തി ഇരുവരെയും ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ യുവാവിനെ ക്രൂരമായി മർദിച്ച ശേഷം തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചതായും, യുവതിയെ സംഘത്തിലെ രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.

പരുക്കേറ്റ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് വിവരം തൃശൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു.

തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് മൂന്നുപേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നുമാണ് പിടികൂടിയത്.

പ്രതികളുടെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു.

**

English Summary:**

In a shocking incident reported from Thrissur, a woman from Tiruppur who had taken a room with her male friend at a lodge near KSRTC bus stand was allegedly kidnapped by a 5-member quotation gang posing as police and sexually assaulted. Her male friend was brutally assaulted and abandoned near a hospital in Tamil Nadu. Police said the attack was allegedly on a quotation given by the man's wife after tracking his phone location. All five accused have been arrested by Thrissur City Police with help from Tamil Nadu Police.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384995/lodge-kidnap-gang-rape-quotation-wife-5-arrested)