---
title: "പിറവത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല"
english_title: "Piravam Pallikavala private buses collide Nandanam Thekumpuram bus accident no injuries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384922/piravam-pallikavala-private-buses-collision-nandanam-thekumpuram-no-injury"
published_at: "2026-09-30T22:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd394b844e7_1000768053.png"
keywords: ["Piravam bus accident", "Pallikavala", "private bus collision"]
---

# പിറവത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

> **Lead Summary:** പിറവം:പള്ളിക്കവലയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല.

## Article Content

പിറവം:പള്ളിക്കവലയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല.

എറണാകുളം ഭാഗത്ത് നിന്നും വന്ന നന്ദനം, തെക്കുമ്പുറത്ത് എന്നീ ബസുകളാണ് ഇന്ന് രാത്രി 8.30 ഓടെ അപകടത്തിൽപ്പെട്ടത്.

പള്ളിക്കവലയിൽ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന നന്ദനം ബസിന് പിന്നിൽ പിറകിൽ നിന്ന് വന്ന തെക്കുംപുറം ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അപകട സമയത്ത് ബസുകളിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. 

**

English Summary: **

Two private buses, Nandanam and Thekumpuram coming from Ernakulam side collided at Pallikavala, Piravam tonight around 8.30 pm. Thekumpuram bus hit Nandanam bus which was stopped at Pallikavala stop. No injuries reported. Fire force cleared broken glass pieces from road.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384922/piravam-pallikavala-private-buses-collision-nandanam-thekumpuram-no-injury)