---
title: "പിറവം പെരിയപ്പുറത്ത് കുറുനരിയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്"
english_title: "Piravom Periyappuram fox bite 4 injured Anoop admitted Kottayam Medical College"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384905/piravom-periyappuram-fox-bite-4-injured-chinmaya-college"
published_at: "2026-09-30T19:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd1d97e41a6_1000767919.jpg"
keywords: ["Piravom fox bite", "Periyappuram", "Chinmaya college", "jackal attack"]
---

# പിറവം പെരിയപ്പുറത്ത് കുറുനരിയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

> **Lead Summary:** പിറവം: പെരിയപ്പുറത്ത് കുറുനരിയുടെ കടിയേറ്റ് 4 പേർക്ക് പരിക്കേറ്റതായി നാട്ടുകാർ അറിയിച്ചു. ഇന്ന് വൈകിട്ട് 3.30 ഓടെ ചിന്മയ കോളേജിന് സമീപമാണ് സംഭവം നടന്നത്.

## Article Content

പിറവം: പെരിയപ്പുറത്ത് കുറുനരിയുടെ കടിയേറ്റ് 4 പേർക്ക് പരിക്കേറ്റതായി നാട്ടുകാർ അറിയിച്ചു. ഇന്ന് വൈകിട്ട് 3.30 ഓടെ ചിന്മയ കോളേജിന് സമീപമാണ് സംഭവം നടന്നത്.

പ്രദേശവാസിയായ അനൂപിന് മുഖത്തും ചുണ്ടിലും ഗുരുതരമായി കടിയേറ്റതായാണ് വിവരം. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

കടിയേറ്റ മറ്റു മൂന്നു പേർ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

**

English Summary: **

Four people injured in fox bite at Periyappuram, Piravam today evening around 3.30 pm near Chinmaya College. Local resident Anoop who suffered bites on face and lips is admitted to Kottayam Medical College. Three others sought treatment at Muvattupuzha Taluk Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384905/piravom-periyappuram-fox-bite-4-injured-chinmaya-college)