---
title: "പിറവത്ത് കാർ നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Piravam Fatimatha school car loses control crashes into mobile shop parked car glass door damaged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384880/piravam-fatimatha-school-car-crashes-into-mobile-shop-no-injuries"
published_at: "2026-09-30T15:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd9d98f062_1000767646.jpg"
keywords: ["Piravam accident", "Fatimatha school", "car crash mobile shop", "Piravom news", "car loses control"]
---

# പിറവത്ത് കാർ നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറി ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പിറവം:ഫാത്തിമാതാ സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറിയതായി ദൃക്സാക്ഷികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്.

## Article Content

പിറവം:ഫാത്തിമാതാ സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറിയതായി ദൃക്സാക്ഷികൾ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്.

പിറവം ഭാഗത്ത് നിന്നും പാലച്ചുവടിന് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ മുന്നോട്ട് നീങ്ങി മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കടയുടെ ഗ്ലാസ് ഡോർ ഉൾപ്പെടെ തകർന്നതായി കടയുടമ പറയുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. 

അപകടത്തിൽപ്പെട്ട കാർ ആലുവ സ്വദേശിയുടേതാണെന്നാണ് വിവരം.

**

English Summary: **

Car lost control near Fatimatha School, Piravam and crashed into a mobile shop around 1.30 pm today. The car coming from Piravam towards Palachuvadu hit a parked car in front of the shop, which then rammed into the shop. Glass door of the shop was damaged. No injuries reported. Car belongs to Aluva native, locals said.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384880/piravam-fatimatha-school-car-crashes-into-mobile-shop-no-injuries)