---
title: "സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 'തൂഫാൻ തദ്ദേശം' തുടങ്ങി; ലഹരിക്കെതിരെ ജനകീയ കാവൽ"
english_title: "Thoofan Thadesham launched in 1200 local bodies Kerala anti drug campaign Ramesh Chennithala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384764/thoofan-thadesham-anti-drug-campaign-1200-local-bodies-kerala"
published_at: "2026-09-29T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbcdb0c3f7c_1000766487.jpg"
keywords: ["Thoofan Thadesham", "Operation Thoofan", "Kerala anti drug campaign", "Ramesh Chennithala", "Vengara"]
---

# സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 'തൂഫാൻ തദ്ദേശം' തുടങ്ങി; ലഹരിക്കെതിരെ ജനകീയ കാവൽ

> **Lead Summary:** തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ജനകീയ കരുത്ത് പകരുന്ന 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരേ സമയം തുടക്കമായതായി അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഇതോടൊപ്പം തന്നെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നു.

## Article Content

തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ജനകീയ കരുത്ത് പകരുന്ന 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരേ സമയം തുടക്കമായതായി അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ഇതോടൊപ്പം തന്നെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നു.

ലഹരിക്കെതിരായ പോരാട്ടം പോലീസ് നടപടികളിൽ മാത്രം ഒതുക്കാതെ ഓരോ വാർഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ തദ്ദേശം നടപ്പാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും പോലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവർ ലഹരിക്കെതിരായ ദൗത്യത്തിന്റെ ഭാഗമായി തൂഫാൻ വാരിയർമാരായി അണിനിരന്നതായും റിലീസിൽ പറയുന്നു. ഓരോ വാർഡിലും ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായിട്ടുണ്ട്.

സംസ്ഥാനതലത്തിൽ ഉയർന്ന തൂഫാൻ പതാകയുടെ സന്ദേശം കേരളത്തിന്റെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും പടർന്നുവെന്നാണ് വിലയിരുത്തൽ. ഇനി തൂഫാൻ പോലീസിന്റെ മാത്രം പോരാട്ടമല്ല, നാടിന്റെ കാവലാളുകളായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുന്ന ലഹരിവിരുദ്ധ ദൗത്യമാണ് തൂഫാൻ തദ്ദേശം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

**

English Summary: **

As per official release, anti-drug initiative Thoofan Thadesham, second phase of Operation Thoofan, launched simultaneously in 1200 local bodies in Kerala. State-level inauguration was done by Home Minister Ramesh Chennithala at Vengara Malabar College Ground. Authorities state aim is to take anti-drug fight beyond police action to wards and homes, ensuring public participation through local bodies. Heads of local bodies, representatives and groups joined as Thoofan Warriors.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384764/thoofan-thadesham-anti-drug-campaign-1200-local-bodies-kerala)