---
title: "ദാരുണം ; കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "Two siblings drown water tank Kozhinjampara Menonpara Palakkad tragedy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384724/two-siblings-drown-water-tank-tragedy"
published_at: "2026-09-29T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb90f294cf7_1000766692.jpg"
keywords: ["water tank accident", "Palakkad siblings death"]
---

# ദാരുണം ; കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

## Article Content

പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

Two siblings drowned after falling into house water tank at Menonpara in Kozhinjampara. Deceased are five-year-old Jennifer Juliet and three-year-old Robin Christopher, children of John Kumar from Kozhinjampara. Preliminary assumption is they accidentally fell while playing. Locals who rushed after learning tried to rescue but could not save lives. Bodies will be shifted to Palakkad District Hospital mortuary. Police started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384724/two-siblings-drown-water-tank-tragedy)