---
title: "ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പിറവത്ത് ആരംഭിച്ചു"
english_title: "Operation Toofan second phase begins Piravom anti drug campaign"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384674/operation-toofan-second-phase-piravom-begins"
published_at: "2026-09-29T12:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb656fdf07d_1000766487.jpg"
keywords: ["Operation Toofan", "Piravom Municipality", "anti drug campaign", "KR Pradeep Kumar"]
---

# ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പിറവത്ത് ആരംഭിച്ചു

> **Lead Summary:** പിറവം : ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പിറവത്ത് ആരംഭിച്ചു.

## Article Content

പിറവം : ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പിറവത്ത് ആരംഭിച്ചു.

പിറവം ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായാണ് ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളോടെയാണ് പിറവം നഗരസഭ പരിപാടികൾക്ക് തുടക്കമായത്.

ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ പതാക ഉയർത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പുളിയ്ക്കൽ അധ്യക്ഷനായി.

തൂഫാൻ ബാഡ്ജ് വിതരണം, തൂഫാൻ വാര്യർ പ്രഖ്യാപനം, തൂഫാൻ പ്രതിജ്ഞ ചൊല്ലൽ എന്നിവയ്ക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ, അഡ്വ. ഷിബു തോമസ്, വത്സല വർഗീസ്, ജിൻസി രാജു എന്നിവർ നേതൃത്വം നൽകി.

കൗൺസിലർമാരായ വി ടി പ്രതാപൻ, ജോയി വാക്കാനയിൽ, എം.കെ ശിവഗിരി, ജോൺ കെ വർഗീസ്, അരുൺ മാത്യൂ, റെജി ചുള്ളിയ്ക്കൽ, ലൂസി സണ്ണി, ജിജി ജോജി, രമ്യ ബിജോയി, ആൻസി രാജു, എലിയാമ്മ ജോമോൻ, ആതിര ഐ.ടി, ക്രിസ്റ്റി ജോൺ, സോഫിയ ഷാജു, പിറവം പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ എം.ടി വിജയകുമാർ, എസ് സത്യപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

**

English Summary:**

Operation Toofan second phase to completely prevent spread and use of narcotics, jointly implemented by Local Self Government Department and Kerala Police, began in Piravom. Piravom Municipality started with extensive anti-drug campaign programs. Chairperson K R Pradeep Kumar inaugurated by hoisting flag, Health Standing Committee Chairman Jaison Pulikkal presided. Badge distribution, Warrior declaration and pledge led by standing committee chairmen Arun Kallarackal, Adv Shibu Thomas, Valsala Varghese, Jincy Raju. Councillors and Piravom police Sub Inspectors M T Vijayakumar and S Sathyaprasad attended.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384674/operation-toofan-second-phase-piravom-begins)