---
title: "എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണ് 19കാരന് ദാരുണാന്ത്യം; അപകടം ഗോഡൗണിൽ"
english_title: "year old dies lift collapse godown accident Perumballoor Thevalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384658/lift-collapse-19-year-old-dies-godown-accident"
published_at: "2026-09-29T11:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb55a9bd2a0_1000766395.png"
keywords: ["Lift accident", "youth death", "godown lift collapse", "CCTV accident"]
---

# എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണ് 19കാരന് ദാരുണാന്ത്യം; അപകടം ഗോഡൗണിൽ

> **Lead Summary:** മൂവാറ്റുപുഴ : ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം.

## Article Content

മൂവാറ്റുപുഴ : ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം.

പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്ന് പൊട്ടിവീണാണ് അപകടം.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഗോഡൗണിൽ സാധനങ്ങൾ എടുക്കാനായിരുന്നു യുവാവ് പോയത്. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അക്ഷയ്യെ സഹപ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**

English Summary:**

19-year-old youth Akshay Krishnan son of Krishnan and Susheela from Perumballoor Thevalam died after lift collapsed in a trading firm's godown. Open lift fell from third floor while he went to take goods yesterday afternoon. CCTV visuals show lift collapsing and Akshay falling to ground. He suffered severe head injury, colleague took him to hospital but could not be saved. Police registered case and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384658/lift-collapse-19-year-old-dies-godown-accident)