---
title: "പകൽ വീടിന്റെ ജനലുകൾ തകർത്തു; രാത്രിയിൽ ലഹരി സംഘങ്ങളുടെ താവളമെന്ന് ആരോപണം"
english_title: "Palluruthy Perumbadappu day home window glasses broken antisocials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384652/pakal-veedu-window-glasses-broken"
published_at: "2026-09-29T10:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb4b4373dd2_1000766350.jpg"
keywords: ["antisocial attack", "Kochi", "Palluruthy"]
---

# പകൽ വീടിന്റെ ജനലുകൾ തകർത്തു; രാത്രിയിൽ ലഹരി സംഘങ്ങളുടെ താവളമെന്ന് ആരോപണം

> **Lead Summary:** പള്ളുരുത്തി : പെരുമ്പടപ്പ് പകൽവീടിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു.

## Article Content

പള്ളുരുത്തി : പെരുമ്പടപ്പ് പകൽവീടിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു.

കൊച്ചി നഗരസഭ പെരുമ്പടപ്പ് 60-ാം ഡിവിഷനിലെ പകൽവീടിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു. പെരുമ്പടപ്പ് പൈ റോഡ് കായലോരത്ത് ഒരു വർഷമായി പ്രവർത്തിക്കുന്ന പകൽവീടിന്റെ ചില്ലാണ് തകർത്തത്.

പകൽസമയത്ത് ഇവിടെ എത്തിച്ചേരുന്ന 27 ഓളം പേർ വൈകിട്ട് നാലിനാണ് മടങ്ങുന്നത്. രാത്രികാലങ്ങളിൽ മദ്യപാനികളുടെയും ലഹരിസംഘങ്ങളുടെയും താവളമാണെന്നും നാട്ടുകാർ പറയുന്നു. രാത്രികാല പവർകട്ട് സാമൂഹ്യവിരുദ്ധർക്ക് കൂടുതൽ സൗകര്യമാകുന്നു. പൊലീസ് പട്രോളിങ് കാര്യക്ഷമമല്ല.

പകൽവീടിന്റെ ജനൽച്ചില്ലുകൾ തകർത്തതിനെതിരെ നടപടി വേണമെന്ന് ഡിവിഷൻ കൗൺസിലർ എൻ.എക്സ് ലിഖിത പൊലീസിലും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി.

**

English Summary:**

Window glasses of Pakalveedu day home in Perumbadappu 60th division of Kochi Corporation Palluruthy were broken by antisocial elements. Pakalveedu operating for one year at Perumbadappu Pai Road lakeside was vandalized. About 27 people come during day and return at 4 pm, locals say area becomes hub for drunkards and drug groups at night, power cuts at night help antisocials, police patrolling not effective. Division councillor N X Likhitha filed complaint to police and corporation secretary demanding action.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384652/pakal-veedu-window-glasses-broken)