---
title: "കൂത്താട്ടുകുളത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു"
english_title: "Koothattukulam Nadakavu road damaged drinking water pipe burst"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/384647/koothattukulam-nadakavu-road-damaged-water-pipe-burst"
published_at: "2026-09-29T10:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb47f70e528_1000766303.jpg"
keywords: ["road damage", "water pipe burst Kerala", "BM BC road", "Koothattukulam"]
---

# കൂത്താട്ടുകുളത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

> **Lead Summary:** കൂത്താട്ടുകുളം: നടക്കാവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു.

## Article Content

കൂത്താട്ടുകുളം: നടക്കാവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു.

നടക്കാവ് റോഡിൽ പൈറ്റക്കുളം കുരിശിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. നാലുകോടി ചെലവിൽ ആഴ്ചകൾക്കുമുമ്പ് നവീകരണം പൂർത്തിയായ റോഡാണ് തകർന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് ഇട്ട ആസ്ബസ്റ്റോസ് പൈപ്പിൽ രണ്ട് ഭാഗങ്ങളിലായാണ് പൊട്ടലുകൾ കണ്ടെത്തിയത്.

കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റി പുതിയ പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലി തിങ്കൾ വൈകിട്ടോടെ പൂർത്തിയായി, റോഡ് പുനർനിർമിക്കുന്നതിനുമുൻപ് കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അത്യാധുനിക ബിഎം ബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡാണ് ഞായറാഴ്ച ശക്തമായ ശബ്ദത്തിൽ പൊട്ടി വെള്ളം പുറത്തേക്ക് തെറിച്ചത്. റോഡ് നിർമാണം പൂർത്തിയായി അധികനാൾ കഴിയുംമുൻപേയുണ്ടായ തകർച്ച കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

**

English Summary: **

Drinking water pipe burst near Paittakulam Kurish on Nadakavu Road Koothattukulam damaged the road renovated weeks ago at cost of four crore rupees. Two cracks found in decades-old asbestos pipe. Damaged portions cut and new pipes fitted by Monday evening. Locals protested strongly for not replacing old pipes before road reconstruction. Road completed with modern BM BC standard tarring burst with loud sound on Sunday and water gushed out, causing heavy loss soon after completion.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/384647/koothattukulam-nadakavu-road-damaged-water-pipe-burst)